20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ!! ഹൃത്വികിന്റെ വീഡിയോയ്ക്ക് കമന്റുമായി സൂസാനെ
വേർപിരിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസാനെ ഖാനും. ബന്ധം വേർപിരിഞ്ഞിട്ടും മക്കളുടെ സന്തോഷത്തിനു വേണ്ടി ഇവർ ഒരുമിച്ച് കൂടാറുണ്ട്. ഹൃത്വിക്കിന് പൂർണ്ണ പിന്തുണയുമായി എപ്പോഴും സൂസനെ കൂടെയുണ്ടാവാറുണ്ട്.

കഴിഞ്ഞ് ദിവസം താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ജിമ്മിൽ എത്തിയത്. അതിന്റേതായ കഷ്ടപ്പാടുകൾ ആ വീഡിയോയിൽ കാണുന്നുമുണ്ട്. ഇപ്പോഴിത ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി സൂസനെ എത്തിയിട്ടുണ്ട്. ഹൃത്വികിപ്പോൾ 20 വർഷം മുൻപത്തെക്കാൾ ഹോട്ടായിട്ടുണ്ട് എന്നായിരുന്നു സൂസന്നെയുടെ കമന്റ്. ഇത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
2000 ആയിരുന്നു ബാല്യകാല സുഹൃത്തായ സുസാന്നെ ഹൃത്വിക് വിവാഹം കഴിക്കുന്നത്. 2014 ൽ ഇവർ വേർ പിരിയുകയായിരുന്നു. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.
ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പർ 30 ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം. അനുരാഗ് കശ്യപും വികാസ് ബാലുവും ചേർന്നാണ് സൂപ്പർ 30 ഒരുക്കുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications











