എന്റെ ജീവിതത്തിലെ വെളിച്ചം, അനുഷ്കയ്ക്ക് മുന്നിൽ മനസ് തുറന്ന് കോലി, പ്രണയാര്‍ദ്രമായ നിമിഷം...

ഏറ്റവും കൂടുതൽ ആരാധകരുളള താര ദമ്പതിമാരാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും.പിണക്കവും ഇണക്കവും എന്നിങ്ങനെ ഒരു ബോളിവുഡ് റൊമാന്റിക് ചിത്രത്തിന് സമാനമായ പ്രണയകഥയായിരുന്നു ഇവരുടേത്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പ്രണയമാകുകയും പിന്നീട്‍ അത് ബ്രേക്കപ്പിലേയ്ക്ക് പോകുകയായിരുന്നു, പ്രണയകഥയെക്കാൾ കൂടുതൽ ചർച്ചയായത് വേർ പിരിയലായിരുന്നു. അനുഷ്കയ്ക്ക് നേരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. ബ്രേക്കപ്പ് കഥകൾ ഗോസിപ്പ് കോളങ്ങളിൽ ഗംഭീരമായി അരങ്ങ് തകർക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം.

ഈ ബന്ധം അധികം നാൾ നീണ്ടു പോകില്ലെന്ന് ആരാധകർ വിധി എഴുതിയിരുന്നു. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതി കൊണ്ടായിരുന്നു പിന്നീടുള്ള ഇവരുടെ ജീവിതം. എത്ര തിരക്കുണ്ടെങ്കിലും ജീവിതത്തിലെ സ്പെഷ്യൽ നിമിഷങ്ങളും സന്തോഷങ്ങളും ഇവർ ഒന്നിച്ചാണ് അഘോഷിക്കുന്നത്. മെയ് 1 ന് അനുഷ്കയുടെ 32ാം പിറന്നാളായിരുന്നു. എല്ലാ പ്രവശ്യത്തെ പോലേയും ഇത്തവണയും ഇവർ ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. എന്നാൽ ഇത്തവണത്തെ അനുഷ്കയുടെ പിറന്നാൾ അൽപം സ്പെഷ്യലായിരുന്നു,

  കോലിയുടെ പിറന്നാൾ സമ്മാനം

ഇത്തവണ വീട്ടിലായിരുന്നു അനുഷ്കയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് വളരെ ലളിതമായിട്ടായിരുന്നു പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഷ്കയ്ക്ക് കോലി പങ്കുവെച്ച പ്രണയാർദ്രമായ പിറന്നാൾ ആശംസയാണ്. കേക്ക് മുറിച്ച് അനുഷ്കയ്ക്ക് നൽകുന്ന ചിത്രം കോലി സോഷ്യൽ മീഡിൽ പങ്കുവെച്ചിരുന്നു. ഇതിന് നൽകിയ അടിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ ലോകം നിറമുള്ളതാക്കുന്നത് നീയാണ്. എന്റെ ജീവിതത്തിൽ വെളിച്ചം പകരുന്ന പെൺകുട്ടി കോലി കുറിച്ചു. വളരെ ചെറിയ സമയം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. അനുഷ്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു.

അനുഷ്കയുടെ കവിത

കോലിയുടെ പിറന്നാൾ ആശംസ മാത്രമല്ല അനുഷ്കയുടെ കവിതയും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അതിമനോഹരമായ കവിതയാണ് അനുഷ്ക പിറന്നാൾ ദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ദുരിതങ്ങളെല്ലാം അവസാനിക്കട്ടെ, വേദനകളെല്ലാം തീരട്ടെ..' എന്ന് പറഞ്ഞു കൊണ്ടാണ് അനുഷ്‌ക കവിത അവസാനിപ്പിക്കുന്നത്. ഇന്ന് ഞാന്‍ ഇതെല്ലാം അവസാനിക്കാനാണ് ആഗ്രഹിക്കുന്നത്.. എന്ന് പറഞ്ഞു കൊണ്ടാണ് അനുഷ്കയുടെ കവിത ആരംഭിച്ചിരിക്കുന്നത്. ഞാൻ ആഗ്രഹിക്കുന്നത് ഇതെല്ലാം അവസാനിക്കാൻ വേണ്ടിയാണ്.. എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

 ലോക്ക്  ഡൗൺ ദിനങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നെഞ്ചിൽ അനുഷ്കയുടെ ചിത്രവുമായി നിൽക്കുന്ന കോലിയുടെ സ്കെച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷവും ഇരുവരും തമ്മിലുള്ള സ്വര ചേർച്ചകളെ കുറിച്ചുള്ള നിരവധി കഥകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് കോലിയുടെ പോസ്റ്റ്.അതിമനോഹരമായ കൃത്യമായ ചിത്രമെന്നുള്ള അടിക്കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചത്.

 ഏറ്റവും  വലിയ ആരാധിക

കോലിയുടെ ഏറ്റവും വലിയ ആരാധികയാണ് അനുഷ്ക. വിവാഹത്തിന് മുൻപും തന്റെ തിരക്കുകൾ മാറ്റിവെച്ച് കോലിയുടെ മത്സരം കാണാൻ അനുഷ്ക എത്താറുണ്ട്. വിവാഹ ശേഷവും തൻരെ കരിയർ പോലും ഉപേക്ഷിച്ചിട്ട് ഭർത്താവിന്റെ യാത്രകളിൽ അനുഷ്കയും അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്തുന്ന ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗ്യാലറിയിൽ മുൻനിരയിൽ തന്നെ അനുഷ്ക ഉണ്ടാകാറുണ്ട്. തിരക്കുകൾക്കിടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. കോലി ഒപ്പം ഉണ്ടെങ്കിൽ താൻ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വിരട് കോലി പോസറ്റ്

അനുഷ്ക ശർമ പോസ്റ്റ്

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X