'എന്നെ കാണാൻ ഇനിയൊരിക്കലും അവൻ വരില്ല', ദീപ് സിദ്ദുവിന്റെ അവസാന നിമിഷങ്ങൾ കാമുകിക്കൊപ്പം!

പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു ചൊവ്വാഴ്ച രാത്രിയാണ് വാഹനാപകടത്തിൽ മരിച്ചത്. ഹരിയാനയിലെ സോനിപ്പത്തിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ ദീപ് സിദ്ദുവിനെ പ്രതി ചേർത്തിരുന്നു. സിദ്ദുവിന്റെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അടക്കമുള്ളവരും സിനിമാ പ്രവർത്തകരും അനുശോചിച്ചു. ഡൽഹിയിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോകുന്നതിനിടെ കെഎംപി ഹൈവേയിൽ വെച്ച് ദീപ് സിദ്ദു സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപ് സിദ്ദു മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യ പങ്ക് ആരോപിച്ചാണ് പഞ്ചാബിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയായ ദീപ് സിദ്ദുവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ ദീപ് സിദ്ദു നേതൃത്വം നൽകിയെന്നായിരുന്നു ആരോപണം. പതാക ഉയർത്തിയത് തന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്ന് ദീപ് സിദ്ദു പിന്നീട് അവകാശപ്പെട്ടിരുന്നു.

അവസാന നിമിഷങ്ങൾ കാമുകിക്കൊപ്പം

കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി സിദ്ദുവിനെ കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16ന് ജാമ്യം ലഭിക്കുകയായിരുന്നു. ചെങ്കോട്ടയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക സംഘടനകളും ആരോപിച്ചിരുന്നു. തന്റെ അവസാന നിമിഷങ്ങൾ ദീപ് സിദ്ദു ആഘോഷിച്ചത് കാമുകി റീന റായിക്കൊപ്പമായിരുന്നു. ഇരുവരും പ്രണയ ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ റീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള അവസാന നിമിഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റീനയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് മുമ്പും പലതവണ പ്രണയാർദ്രമായ കുറിപ്പുകൾ ദീപ് സിദ്ദു പങ്കുവെച്ചിരുന്നു.

വർഷങ്ങളായുള്ള പ്രണയം

ദീപ് സിദ്ദുവിനൊപ്പം പ്രണയ ദിനം ആ​ഘോഷിച്ചതിന്റെ ചിത്രങ്ങൾ‌ റീന റായ് ആണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അതൊരു മിറർ സെൽഫിയായിരുന്നു. റീന ചുവന്ന നിറത്തിലുള്ള ബോഡി കോൺ ​​ഡ്രസ്സായിരുന്നു ധരിച്ചത്. നീല ജീൻസും കോട്ടുമായിരുന്നു സിദ്ദുവിന്റെ വേഷം. ചിത്രത്തിന് മുകളിൽ‌ സിദ്ദുവിന് പ്രണയദിനാശംസകൾ നേരുന്നതായും റീന കുറിച്ചിരുന്നു. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ആഴ്ചകൾക്ക് മുമ്പ് റീനയ്ക്കൊപ്പമുള്ള പ്രണയാർദ്രമായ ചിത്രം പങ്കുവെച്ച് ദീപ് സിദ്ദു കുറിച്ചത് ഇങ്ങനെയായിരുന്നു. 'ലോകം മുഴുവൻ എന്നെ എതിർത്തപ്പോഴും നീ എന്റെ കൂടെ നിന്നു... എന്നെ സംരക്ഷിച്ചു.... എന്റെ ബഹുമാനം നിലനിർത്തി... എനിക്ക് ശക്തി നൽകി... എന്റെ ലക്ഷ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. നീ നിന്റെ ജീവിതം എനിക്ക് വേണ്ടി മാറ്റി വെക്കാൻ തീരുമാനിച്ച ആ നിമിഷം എന്റെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിച്ചു. നീ എന്നിൽ ഒരുപാട് അർഥങ്ങൾ ഉണ്ടാക്കി. എന്നെ സംബന്ധിച്ചിടത്തോളം നിന്റെ സ്നേഹവും പിന്തുണയും വിവരണാതീതമാണ്.'

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
വൈറലായി അവസാന സെൽഫി

'നീ എന്റെ വാക്കുകൾക്ക് അതീതമാണ്. നിന്നെപ്പോലെയുള്ള ഒരു ആത്മാവ് എന്റെ ജീവിതത്തിൽ ഉണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു...' ദീപ് സിദ്ദു കുറിച്ചു. ദീപ് സിദ്ദുവിനെപ്പോലെ റീനയും അഭിനേത്രിയാണ്. മിസ് സൗത്ത് ഏഷ്യയായും റീന തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശിയാണ് ഇനി വരാനുള്ള റീനയുടെ സിനിമ. 1984ൽ പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സിദ്ദു ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യ പഞ്ചാബി ചിത്രമായ രാംത ജോഗി 2015ൽ ആണ് പുറത്തിറങ്ങിയത്. 2018ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ജോരാ ദാസ് നംബ്രിയയും ഹിറ്റായിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X