»   » അസൂയ കുത്തുന്നു, ആദ്യ കാമുകന്‍ രണ്‍ബീര്‍ ആരാധികയോട് ഐ ലവ് യു പറഞ്ഞപ്പോള്‍ കത്രീന ചെയ്തത്?

അസൂയ കുത്തുന്നു, ആദ്യ കാമുകന്‍ രണ്‍ബീര്‍ ആരാധികയോട് ഐ ലവ് യു പറഞ്ഞപ്പോള്‍ കത്രീന ചെയ്തത്?

By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങളോളം പ്രണയിച്ചു നടക്കുക.. ഒടുവില്‍ അത് തകരുമ്പോള്‍ എനിക്കൊന്നും ഇല്ല.. ഞാന്‍ ഹാപ്പിയാണ് എന്നൊക്കെ പറഞ്ഞ് നടിക്കുമായിരിയ്ക്കും. പക്ഷെ പ്രണയത്തിലെ നഷ്ടം എന്നും ചിലരുടെ മനസ്സിലുണ്ടാവും.. ചിലര്‍ക്ക് വേദനയായും മറ്റു ചിലര്‍ക്ക് കുശുമ്പായും.

സല്‍മാന്‍ ഖാന്‍ ഇത്രയും മാന്യനായിരുന്നോ? നടിയെ കെട്ടിപിടിക്കാന്‍ സല്‍മാനെ സഹായിച്ച് കത്രീന കൈഫ്!!!

എന്തായാലും ബോളിവുഡ് താരം കത്രീന കൈഫിന് വിരഹമുണ്ടോ ഇല്ലയോ.. അല്പം കുശുമ്പുണ്ട്.. ആദ്യ കാമുകനായ രണ്‍ബീര്‍ കപൂര്‍ ആരാധികയ്ക്ക് ഫ്‌ളൈങ് കിസ്സ് കൊടുത്ത്, ഐ ലവ്വ് യു പറഞ്ഞതിന് കത്രീന ചെയ്തത് എന്താണെന്ന് കണ്ടോ...

ജഗ്ഗ ജസുസ്

വേര്‍പിരിഞ്ഞെങ്കിലും നല്ലൊരു സൗഹൃദം നിലനിര്‍ത്താന്‍ രണ്‍ബീര്‍ കപൂറും കത്രീന കൈഫും ശ്രമിയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഒന്നിച്ച് ജഗ്ഗ ജസുസ് എന്ന ചിത്രം ചെയ്യുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

പ്രമോഷന് ഇടയില്‍

ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് സംഭവം. സിനിമയില്‍ ഒന്നിച്ചഭിനയിക്കുക മാത്രമല്ല, പ്രമോഷന് വേണ്ടി രണ്‍ബീറിനൊപ്പം ഒന്നിച്ചു യാത്ര ചെയ്യുന്നതിനും കത്രീനയ്ക്ക് വിരോധമില്ല. അങ്ങനെ ഇരുവരും പ്രമോഷനായി വിദേശത്ത് എത്തിയതായിരുന്നു.

കത്രീന ചെയ്തത്

കാറില്‍ ഇരുന്ന രണ്‍ബീര്‍ ആരാധികയ്ക്ക് ഒരു ഫ്‌ളൈങ് കിസ്സ് നല്‍കുകയും, ഐ ലവ്വ് യു എന്ന് പറയുകയും ചെയ്തു. ഇത് കണ്ട് അടുത്തിരുന്ന കത്രീന കൈയ്യിലുണ്ടായിരുന്ന കളിപ്പാട്ടം വച്ച് രണ്‍ബീറിന്റെ കവിളത്ത് ചെറുതായി ഒന്ന് തല്ലുകയായിരുന്നു. അടി കൊണ്ട രണ്‍ബീറിന്റെ ഭാവ വ്യത്യാസമാണ് രസകരം.

ഇതാണ് വീഡിയോ

ഇതാണ് കത്രീന രണ്‍ബീറിന്റെ കരണത്തടിയ്ക്കുന്ന വീഡിയോ.. കത്രീന കൈഫ് തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. സിനിമാ പ്രമോഷന്റെ ഭാഗമാണ് ഈ വീഡിയോയും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

English summary
Is She JEALOUS? This Is What Katrina Kaif Did When Ranbir Kapoor Gave A Flying Kiss To His Fans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam