»   » അവാര്‍ഡ് ജേതാവായ ആ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ദിവ്യ ഉണ്ണിയുടെ വെളിപ്പെടുത്തല്‍!

അവാര്‍ഡ് ജേതാവായ ആ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ദിവ്യ ഉണ്ണിയുടെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തുടക്കം കുറിക്കാനെത്തുന്നതിനിടയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് യുവഅഭിനേത്രിയായ ദിവ്യ ഉണ്ണി. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് സിനിമയുടെ ഹിന്ദി പതിപ്പില്‍ താരം വേഷമിട്ടിരുന്നു. അവാര്‍ഡ് ജേതാവായ സംവിധായകനെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആ സംവിധായകന്‍ ആരാണെന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയിട്ടില്ല.

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

രണ്ടുവര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞായിരുന്നു സംവിധായകന്‍ ഹോട്ടല്‍ മുറിയിലേക്ക് തന്നെ വിളിച്ച് വരുത്തിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും താരം പറയുന്നു.

സിനിമയില്‍ അവസരം തരാം

മുംബൈയിലെ അഭിനേത്രിയായ ദിവ്യ കേരളത്തിലേക്ക് എത്തിയത് സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു. ദിവ്യയുടെ മാതാപിതാക്കള്‍ മലയാളികളാണ്. അന്ത് വര്‍ഷത്തോളമായി ഇവര്‍ മുംബൈയിലാണ് താമസിച്ചു വരുന്നത്. മലയാള സിനിമയായ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ താരം അഭിനയിച്ചിരുന്നു.

കൊച്ചിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച

കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു സംവിധായകന്‍ ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. മലയാള സിനിമയില്‍ തുടക്കം കുറിക്കാനുള്ള പ്രതീക്ഷയോടെയാണ് താരം എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു സംവിധായകന്‍ വിളിച്ചുവരുത്തിയത്.

മനസ്സില്‍ ഭയമായിരുന്നു

നല്ല ഭയത്തോടെയാണ് താന്‍ സംവിധായകനെ കാണാന്‍ എത്തിയത്. മനസ്സില്‍ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. രാത്രിയില്‍ സംവിധായകര്‍ അഭിനേത്രികളെ റൂമിലേക്ക് വിളിച്ചുവരുത്തുമെന്ന തരത്തിലുള്ള കഥകളൊക്കെ കേട്ടിരുന്നു. മനസ്സിലെ ആശങ്ക പുറത്തുകാണിക്കാതെയാണ് താന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്.

സംവിധായകനില്‍ വിശ്വാസമുണ്ടായിരുന്നു

അവാര്‍ഡ് ജേതാവും അറിയപ്പെടുന്ന സംവിധായകനുമായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയ്ക്ക് വരാന്‍ തീരുമാനിച്ചത് തന്നെ അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നു. മലയാള സിനിമയിലെ നല്ലൊരു തുടക്കമായിരിക്കും ഇതെന്നായിരുന്നു തോന്നിയത്.

കിടക്ക പങ്കിടാന്‍ ക്ഷണിച്ചു

രാത്രിയിലെ കൂടിക്കാഴ്ചയ്ക്കിടയില്‍ അദ്ദേഹം തന്നെ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചപ്പോള്‍ ഞെട്ടിപ്പോയി. ആ സംവിധായകനില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ഒരു നാണവുമില്ലാതെ അദ്ദേഹം ഇങ്ങനെ പൈരുമാറുമെന്ന് കരുതിയില്ല. ഇത് തന്നെ ഞെട്ടിച്ചുവെന്നും ദിവ്യ ഉണ്ണി പറയുന്നു.

സംവിധായകന്റെ ഉപദേശം

കിടക്ക പങ്കിടാന്‍ ക്ഷണിച്ചതിനോടൊപ്പം തന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞിരുന്നു. മലയാള സിനിമയില്‍ നിര്‍മ്മാതാവിന്റെയോ സംവിധായകന്റെയോ കൂടെ കിടക്ക പങ്കിടാതെ ഒരു നടിയും വിജയിച്ച ചരിത്രമില്ല.

സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല

തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയെങ്കിലും ആരോപണവിധേയനായ സംവിധായകന്‍ ആരാണെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല. ഹോളിവുഡിലെയും ബോളിവുഡിലെയും തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ ദുരനുഭവം വെളിപ്പെടുത്തി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

English summary
Actress Divya Unny accuses Malayalam director of sexual harassment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam