For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ത്തവത്തില്‍ വിലക്കിന്റെ ആവശ്യമെന്ത്? ബിഗ്ബി യോട് സംവദിച്ച് കൊച്ചുമകള്‍

  |

  ബച്ചന്‍ കുടുംബത്തിലെ എല്ലാവരും സിനിമയുടെ വഴികളില്‍ സഞ്ചരിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മുന്നോട്ട് പോകാന്‍ ആഗ്രഹിച്ച ഒരാളായിരുന്നു നവ്യ നവേലി നന്ദ എന്ന ഇരുപ്പത്തിനാല്കാരി. അമിതാഭ് ബച്ചന്റെ കൊച്ചു മകള്‍ എന്നാണ് സാധാരണക്കാര്‍ക്കിടയില്‍ താരത്തെ വിളിക്കപ്പെടുന്നത്. സ്റ്റാര്‍ കിഡ് എന്ന പദവിയില്‍ ഇരിക്കുമ്പോഴും താരപരിവേഷങ്ങളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് നവ്യ. ചെറു പ്രായത്തില്‍ തന്നെ സംരംഭകയുടെ വേഷത്തിലെത്തിയ താരം പല വേദികളിലും തിളങ്ങി. ബോളിവുഡ് സിനിമ ലോകത്ത് എത്തിയില്ലെങ്കിലും നവ്യയുടെ പേര് പലപ്പോഴും താരലോകത്തില്‍ സജീവമായി.

  Navya Nanda

  അടുത്തിടെ, ഗല്ലി ബോയ് നടന്‍ സിദ്ധാന്ത് ചതുര്‍വേദിയുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ച് കിംവദന്തി പരന്നു. ഈ വാര്‍ത്ത പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടങ്കിലും, ഇരുവരും ഒരിക്കലും ഒരു വാക്കുപോലും പുറത്ത് പറഞ്ഞില്ല. പക്ഷേ ഇരുവരും ഇപ്പോഴും
  പ്രണയത്തിലാണെന്നാണ്‌ ആരാധകര്‍ വിശ്വസിക്കുന്നു.

  സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ഇടപെടലുകള്‍ പലതും വാര്‍ത്തകളില്‍ ഇടം നേടി. പൊതു വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന നവ്യയുടെ വാക്കുകള്‍ ആളുകള്‍ക്ക് പ്രചോദനമായി.

  അടുത്തിടെ നവ്യ നവേലി നന്ദയും മുത്തച്ഛന്‍ അമിതാഭ് ബച്ചനും ആര്‍ത്തവത്തെയും ആര്‍ത്തവ വിലക്കിനെയും പറ്റി നടത്തിയ ചര്‍ച്ച വാര്‍ത്തകളില്‍ ഇടം നേടി.

  ആര്‍ത്തവത്തെ 'പുനര്‍ നിര്‍മ്മിതി' യുടെ അടയാളം എന്നാണ് ബിഗ് ബി വിശേഷിപ്പിച്ചത്. ഇതില്‍ നാണിക്കേണ്ടതില്ല. വളരെ കാലങ്ങളായി ഈ വാക്ക് വിലക്കപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് ഈ വാക്ക് സമൂഹത്തിന്റെ പല കോണുകളിലും പറഞ്ഞു കേള്‍ക്കുന്നു. ആ പഴയ ചിന്താഗതിയില്‍ ആളുകള്‍ക്ക് മാറ്റമുണ്ടായതില്‍ സന്തോഷമെന്ന് നവ്യ പറഞ്ഞു. ഇന്ന് താന്‍ ഈ വേദിയിലിരുന്ന് തന്റെ മുത്തച്ഛനൊപ്പം സംസാരിക്കുന്നതും അതിന്റെ അടയാളമാണെന്ന് താരം കൂട്ടി ചേര്‍ത്തു.

  ആര്‍ത്തവം എന്നത് സ്ത്രീകളില്‍ മാത്രം ഒതുങ്ങുന്നതല്ല, ഇന്ന് ചുറ്റിലും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. അത് നല്ലൊരു അടയാളമായി കണക്കാക്കുന്നുവെന്നും താരം പറഞ്ഞു.

  പലവേദികളിലും പൊതു വിഷയങ്ങളില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന നവ്യയുടെ ഈ വാക്കുകള്‍ പുതിയ തലമുറയക്കുള്ള മാതൃകയാണ്.

  ഒരിക്കല്‍ അമ്മയുമായുള്ള സംയുക്ത അഭിമുഖത്തില്‍ അവതാരക ബര്‍ഖ ദത്തിനോട് സംസാരിച്ച നവ്യ തന്റെ ബിസിനസ്സിനോടുളള ആഗ്രഹങ്ങളെ കുറിച്ച് പങ്കുവെച്ചു. നവ്യയുടെ വാക്കുകളിങ്ങനെ.

  ''ഞാന്‍ നൃത്തവും അതുപോലുള്ള കാര്യങ്ങളും ആസ്വദിക്കുന്നു, പക്ഷേ ഇത് ഒരു കരിയര്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും സിനിമയെ ഗൗരവമായി എടുത്തിരുന്നില്ല. ഞാന്‍ എപ്പോഴും ബിസിനസിനോട് കൂടുതല്‍ ചായ്വുള്ളവളായിരുന്നു. എന്റെ മുത്തശ്ശിയും അമ്മായിയും ജോലി ചെയ്യുന്ന സ്ത്രീകളായിരുന്നു. കുടുംബ ബിസിനസ്സിലും അവര്‍ ഒരു പരിധിവരെ ഏര്‍പ്പെട്ടിരുന്നു. അതില്‍ എന്റെ അച്ഛന്റെയും മുത്തച്ഛന്റെയും അഭിപ്രായമാണ് തിരഞ്ഞെടുക്കുന്നത്. അത് എപ്പോഴും എന്നെ കൂടുതല്‍ ആവേശം കൊള്ളിക്കുന്ന ഒരു ലോകമായിരുന്നു. അത് ഏറ്റെടുക്കുന്ന നന്ദന്മാരുടെ നാലാമത്തെ തലമുറ കൂടിയാണ് ഞാന്‍. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും എന്റെ അച്ഛനെയും അവര്‍ ചെയ്യുന്ന എല്ലാത്തിനും പ്രവൃത്തിയെയും പിന്തുണയ്ക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. കുടുംബത്തിലെ ഒരു സ്ത്രീ എന്ന നിലയില്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നതും എനിക്ക് അഭിമാനകരമാണ്.''

  2020ല്‍ ആരാ ഹെല്‍ത്ത് എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ പോര്‍ട്ടല്‍ നവ്യ സ്ഥാപിച്ചു. 'സ്ത്രീകള്‍ക്കായുള്ള സുരക്ഷിതവും ന്യായബോധമില്ലാത്തതും വിശ്വസനീയവുമായ വെര്‍ച്വല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം' എന്നാണ് സംഘടനയെ വിശേഷിപ്പിക്കുന്നത്. ലിംഗ അസമത്വത്തിനെതിരെ പോരാടാനാണ് താരം ലക്ഷ്യമിടുന്നത്.

  എസ്‌കോര്‍ട്ട്സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ നിഖില്‍ നന്ദയുടെയും പത്രപ്രവര്‍ത്തകയായ ശ്വേത ബച്ചന്‍ നന്ദയുടെയും മകളാണ് നവ്യ നവേലി നന്ദ . സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകളും കൂടിയാണ് താരം. അഗസ്ത്യ നന്ദ എന്നാണ് സഹോദരന്റെ പേര്.

  Read more about: amitabh bachchan
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X