ഐശ്വര്യ റായി എന്റെ അമ്മയാണ്! നടിയ്ക്ക് 15 വയസുള്ളപ്പോളാണ് ഞാന്‍ ജനിച്ചത്, ആരോപണവുമായി യുവാവ് രംഗത്ത്
ഗോസിപ്പുകളുടെ കാര്യത്തില്‍ താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. പ്രണയ ബന്ധങ്ങള്‍ മാത്രമല്ല പിതൃത്വത്തെ ചൊല്ലിയും മാതൃത്വത്തെ ചൊല്ലിയുമെല്ലാം താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്ത ആയിരുന്നു.
ഇപ്പോഴിതാ സമാനമായ ആരോപണങ്ങള്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയ്‌ക്കെതിരെ വന്നിരിക്കുകയാണ്. ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് 32 വയസുകാരനായ ആന്ധ്രാ സ്വദേശിയായ സംഗീത് കുമാറാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലണ്ടനില്‍ നിന്നും ഐവിഎഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്ന് ഇയാള്‍ പറയുന്നു.

ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ 1988 ലാണ് താന്‍ ജനിക്കുന്നത്. എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛന്‍ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. അതേ സമയം എന്റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചതായും അത് തെളിയിക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ലെന്നും സംഗീത് കുമാര്‍ പറയുന്നു.
എന്റെ അമ്മ ഐശ്വര്യയ്‌ക്കൊപ്പം മുംബൈയില്‍ തമാസിക്കാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറയുന്നു. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്‌ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ വ്യക്ത കൊടുത്തിട്ടില്ല. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി.


Click it and Unblock the Notifications