സല്‍മാന്‍ ഖാന്റെ വീട്ടില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് സന്ദേശം! പതിനാറുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്
സല്‍മാന്‍ ഖാന്റെ വീട്ടില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് വ്യാജ ഇ-മെയില്‍ സന്ദേശമയച്ച പതിനാറുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവാവിനെയാണ് മുംംബെ പോലീസ് പിടികൂടിയത്. "ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ട് മണിക്കൂറിനുളളില്‍ സല്‍മാന്റെ ബാന്ദ്രയിലെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിക്കും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയൂ" എന്നായിരുന്നു യുവാവ് പോലീസിന് സന്ദേശമയച്ചത്. തുടര്‍ന്ന് പോലീസ് സംഘം ഉടന്‍ നടന്റെ വീട്ടില്‍ എത്തി എല്ലായിടത്തും പരിശോധിച്ചു. മുംബൈ പോലീസിനൊപ്പം ബോംബ് സ്‌ക്വാഡും കൂടെയുണ്ടായിരുന്നു.

നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. പോലീസ് എത്തിയ സമയം സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാന്‍,മാതാവ് സല്‍മ ഖാന്‍, സഹോദരി അര്‍പ്പിത തുടങ്ങിയവരാണ് ഉണ്ടായത്. പരിശോധനയുടെ ഭാഗമായി ഇവരെ മറ്റൊരു സ്ഥലത്തേക്ക് പോലീസ് മാറ്റിയിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബേംബ് സ്‌ഫോടനമുണ്ടാകുമെന്ന തരത്തില്‍ സ്‌റ്റേഷനിലേക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് പോലീസ് കണ്ടെത്തി. സന്ദേശം അയച്ച ആളുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ച പോലീസ് ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജൂവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ വിട്ടയച്ചു.


Click it and Unblock the Notifications