ഗൗതം മേനോന്റെ ചിത്രത്തില്‍ യുക്താമുഖി
ഗൗതം മേനോന്റെ ചിത്രത്തില്‍ യുക്താമുഖി
സുസ്മിതാ സെന്‍, ഐശ്വര്യാ റായ് എന്നിവരുടെ ചുവടുപിടിച്ച് യുക്താമുഖിയും സിനിമയിലേക്ക്. വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലെത്തിച്ച യുക്തയുടെ സിനിമാപ്രവേശത്തെക്കുറിച്ച് ഉണ്ടായിരുന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിക്കുകയാണ്.
സീ ടി.വി നിര്‍മ്മിച്ച് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് യുക്താമുഖി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അലൈപായുതേ ഫെയിം മാധവനാണ് ചിത്രത്തില്‍ യുക്തയുടെ നായകന്‍. ജീന്‍സിന്റെ സഹനിര്‍മ്മാതാവായിരുന്ന ഡോ. മുരളീ മനോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിശ്വസുന്ദരിപ്പട്ടം നേടിയതിനുശേഷം സിനിമയിലെത്തിയ ഐശ്വര്യാ റായിക്കും സുസ്മിതാ സെന്നിനും ശേഷം യുക്താ മുഖിയും ബോളിവുഡിലെത്തുമെന്ന് സിനിമാവൃത്തങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. പ്രതിഫലത്തിന്റെയും നല്ല കഥാപാത്രങ്ങളുടെ അഭാവത്തിന്‍െറയും പേരില്‍ ഇതുവരെ യുക്ത ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു.
ഗ്ലാമറും അഭിനയശേഷിയും കൊണ്ട് ഹിന്ദി, തമിഴ് ചലച്ചിത്ര ലോകത്തെ വിസ്മയം കൊള്ളിച്ച ഐശ്വര്യാറായിയുടെ പിന്‍ഗാമിയായും യുക്തയെ വീക്ഷിക്കുന്നവരുണ്ട്. ഇനി ബോളിവുഡില്‍ ഒരു യുക്താതരംഗം ആഞ്ഞിടിക്കുമോ..? ഗൗതം മേനോന്റെ ചിത്രം പുറത്തിറങ്ങും വരെ കാത്തിരിക്കാം..........


Click it and Unblock the Notifications