എനിക്കറിയാം ആ വേദന! സഞ്ജയ് ദത്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് യുവ്‌രാജ്‌

By Prashant V R

ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചത് ആരാധകരില്‍ ഒന്നങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റ്‌ കോമള്‍ നാഹ്ത്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നത്. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അര്‍ബുധ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നടനും കുടുബവും ഉടന്‍ യുഎസിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

yuvrajsingh-sanjaydutt

അതേസമയം സഞ്ജയ് ദത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ടുളള ഇന്ത്യയുടെ മുന്‍ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. "നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ് സഞ്ജയ് ദത്ത്. ഇത് എത്രത്തോളം വേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം. എന്നാല്‍ ഈ ദുഷ്‌കരമായ ഘട്ടം അതിജീവിക്കാനുളള കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് വേണ്ടി എന്റെ പ്രാര്‍ത്ഥനകളും ആശംസകളും. യുവി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

അതേസമയം ശ്വാസതടസ്സത്തെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ദത്തിനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്നുളള പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് തെളിഞ്ഞെങ്കിലും പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതായാണ് വിവരം. മുന്‍പ് 2011 ലോകകപ്പിന് പിന്നാലെ യുവരാജ് സിംഗിനും ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് വിധേയനായ താരത്തിന് രോഗം ഭേദമായിരുന്നു.

തുടര്‍ന്ന് യുവി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം സഞ്ജയ് ദത്ത് ബോളിവുഡില്‍ വീണ്ടും സജീവമായിരുന്നു. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബോളിവുഡിന് പുറമെ കന്നഡത്തിലും അടുത്തിടെ നടന്‍ അരങ്ങേറിയിരുന്നു. സാന്‍ഡല്‍വുഡിലെ വലിയ വിജയ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു.

സിനിമയിലെ നടന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങുകയും ചെയ്തിരുന്നു. കൂടാതെ ഇന്ന് സഞ്ജയ് ദത്തിന്റെ പുതിയ ബോളിവുഡ് ചിത്രമായ സഡക്ക് 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്തിനൊപ്പം ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X