കത്രീന കൈഫിന് യുസ്വെന്ദ്ര ചാഹലിന്റെ സ്നേഹ സന്ദേശം, ആ പഴയ ക്രഷ് വീണ്ടും...
ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ താരങ്ങൾ സജീവ സാന്നിധ്യമാണ്. തങ്ങളുടെ വിശേഷങ്ങളും ലോക്ക് ഡൗൺ വിനോദങ്ങളും ആരാധകരുമായി നിരന്തരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമാണ് നടി കത്രീന കൈഫ്. കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയിരുന്നു. താരത്തിനോട് സുഖാന്വേഷണവുമായി നിരവധി ആരാധകർ എത്തിയിരുന്നു . അതിനിടെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വെന്ദ്ര ചാഹലായിരുന്നു കത്രീനയ്ക്ക് ലൈവിൽ സന്ദേശമയച്ചത്. ഹായ് കത്രീന മാം എന്നായിരുന്നു ചാഹലിന്റെ കമന്റ്. കത്രീനയുടെ വലിയ ഒരു ആരാധകനാണ് ചാഹൽ. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ഇദ്ദേഹം താരത്തിനേടുളള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.തന്റെ സെലിബ്രിറ്റി ക്രഷ് കത്രീനയാണെന്നാണ് അന്ന് പറഞ്ഞത്.
2017 ല്‍ ഒരു അഭിമുഖത്തിലായിരുന്നു കത്രീനയോടുള്ള ക്രഷ് താരം തുറന്ന് പറഞ്ഞത്. അവരുടെ ചിരി എനിക്കൊരുപാട് ഇഷ്ടമാണെന്നായിരുന്നു ചാഹലിന്റെ പറഞ്ഞത്. അന്ന് സോഷ്യൽ മീഡിയ ഇത് ഒരുപാട് ആഘോഷിച്ചതുമായിരുന്നു. സോഷ്യൽ മീഡിയ ഗോസിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് കത്രീന കൈഫ്. സൽമാൻഖാൻ, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നടി ഇടം പിടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചാഹലും സജീവമാണ്. രോഹിത് ശര്‍മ്മയും ചാഹലും തമ്മിലുള്ള സോഷ്യല്‍ മീഡിയയിലെ സംസാരങ്ങളൊക്കെ ആരാധകരെ ചിരിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുമൊത്തുള്ള വീഡിയോ പങ്കുവച്ച അനുഷ്ക ശര്‍മ്മയുടെ പോസ്റ്റിലും ചാഹല്‍ കമന്റ് ചെയ്തിരുന്നു. ഏട്ടത്തി അദ്ദേഹത്തിനോട് ചാഹലിനെ ഓപ്പണിങ് ഇറക്കാന്‍ പറയണം, നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്നായിരുന്നു താരം കമന്റ് ചെയ്തത്.ക്വാറന്റൈനിലിരിക്കുന്ന കത്രീന പാചകം ചെയ്യുന്നതും വര്‍ക്കൗട്ടിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം


Click it and Unblock the Notifications