For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന്റെ നായികയുമായുള്ള പ്രണയം തകർന്നു; ഒടുവിൽ ബോളിവുഡ് സുന്ദരി ഭാര്യയായി,ക്രിക്കറ്റ് താരത്തിൻ്റെ പ്രണയകഥ വൈറൽ

  |

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രശസ്തരായ കളിക്കാരും ബോളിവുഡിലെ പ്രമുഖ നായികമാരും തമ്മില്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം സ്ഥിരമായിട്ടുള്ള കാഴ്ചയാണ്. വീരാട് കോലി-അനുഷ്‌ക മുതല്‍ ഹാര്‍ദ്ദിക് പാണ്ഡെ- നടാഷ വരെയുള്ള ദമ്പതിമാര്‍ അതിന് ഉദ്ദാഹരണമാണ്. 2017 മുതല്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഈ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. നടി സാഗരിക ഘട്ട്‌ഗെ യെ ആണ് സഹീര്‍ ഖാന്‍ വിവാഹം കഴിച്ചത്.

  മുന്‍ ഫാസ്റ്റ് ബോളറായിരുന്ന സഹീര്‍ ഖാന്‍ ക്രിക്കറ്റിന്റെ കരിയറില്‍ വിജയിച്ച ആളാണ്. എന്നാല്‍ അദ്ദേഹത്തിന് പരാജയപ്പെട്ട് പോയൊരു പ്രണയത്തെ കുറിച്ചുള്ള കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ഇഷ ശര്‍വാനിയുമായി താരം പ്രണയത്തിലായിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയം ഉണ്ടായിരുന്നെങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സാഗരികയുമായി സഹീര്‍ ഖാന്‍ ഇഷ്ടത്തിലാവുന്നത്.

  saheer-khan-isha-sagarika

  ഒരു ചടങ്ങില്‍ വെച്ച് 2005 ലാണ് സഹീര്‍ ഖാനും ഇഷ ശര്‍വാനിയും തമ്മില്‍ ആദ്യം കണ്ടുമുട്ടുന്നത്. അതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. പതിയെ സൗഹൃദം പ്രണയമായി വളര്‍ന്നു. സഹീറിനും ഇഷ്ടയ്ക്കും ഒരുപോലെ തന്നെ പ്രണയം വരികയും പരസ്പരം പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ശേഷം എട്ട് വര്‍ഷങ്ങളോളം ആ പ്രണയം നീണ്ടു. സഹീറിന്റെ കളി നടക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഇഷയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

  അറുപത് വയസ്സുള്ള ഒരു സ്ത്രീ ആയിട്ടാണ് ചേച്ചി എത്തുന്നത്; സീരിയലിലെ രേഖ രതീഷിനെ കുറിച്ച് നടന്‍ മിഥുന്‍ മേനോന്‍

  ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ രണ്ടാളും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. ഇരുവരും പ്രണയം ഔദ്യോഗികമായി തന്നെ പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയില്ല. ഇതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചു. 2011 ലെ ലോകകപ്പ് നടക്കുന്ന സമയത്തും സഹീര്‍ ഖാന്‍-ഇഷ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു സജീവമായത്. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചില്ല. ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2012 ലാണ് സഹീറുമായി താന്‍ പിരിഞ്ഞെന്ന് ഔദ്യോഗികമായി ഇഷ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അന്ന് നടി പറഞ്ഞില്ലെങ്കിലും സഹീര്‍ എന്നും തന്റെ സുഹൃത്ത് ആയിരിക്കുമെന്ന് ഇഷ വ്യക്തമാക്കി.

  saheer-khan-isagarika

  ഇഷയുമായിട്ടുള്ള പ്രണയം പരാജയമായി നില്‍ക്കുന്ന കാലത്താണ് സഹീര്‍ ഖാന്‍ സഗരികയുമായി ഇഷ്ടത്തിലാവുന്നത്. എന്നാല്‍ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഇരുവരും രഹസ്യമാക്കി വെച്ചിരുന്നാല്‍ എപ്പോഴാണ് രണ്ടാളും പ്രണയത്തിലായതെന്ന കാര്യം വ്യക്തമല്ല. സഹീര്‍ ക്രിക്കറ്റിലും സാഗരിക സിനിമയിലും ശ്രദ്ധിച്ചിരുന്ന കാലത്താണ് താരങ്ങള്‍ പ്രണയത്തിലായിരുന്നത്. ഇരുവര്‍ക്കുമിടയില്‍ കോമണ്‍ ആയി സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ കൂടി കാഴ്ചകളൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞില്ല.

  ഷാരുഖിനെ വിവാഹം കഴിച്ചെന്ന് കരുതി മതം മാറാൻ ഉദ്ദേശിച്ചിട്ടില്ല, വീട്ടില്‍ പരസ്പര ബഹുമാനമാനമുണ്ടെന്ന് ഗൗരി ഖാൻ

  ആദ്യം സുഹൃത്തുക്കളായി പരിചയപ്പെട്ടെങ്കിലും വൈകാതെ രണ്ടാളും അടുപ്പത്തിലായി. മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പരമാവധി ഇരുവരും പ്രണയം രഹസ്യമാക്കി വെച്ചിരുന്നു. കാലങ്ങള്‍ക്ക് ശേഷമാണ് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. 2017 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്ന സമയമാണത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നുള്ള കാര്യം ഇരുവരും സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു. കൈയിലെ ഡയമണ്ട് റിംഗ് കാണിച്ച് സഹീറിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചാണ് സാഗരിക എത്തിയത്. അങ്ങനെ 2017 ഡിസംബര്‍ പതിനാലിന് ഇരുവരും വിവാഹിതരായി.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഇഷ ശർവാനി. ഫഹദ് ഫാസിലിൻ്റെ നായികയായി ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിൽ ഇഷ അഭിനയിച്ചിരുന്നു. മാർത്ത എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ നടി അവതരിപ്പിച്ചത്.

  Read more about: isha sharvani sagarika
  English summary
  Zaheer Khan Met Chakde Actress Sagarika After His Break-up With Fahadh Movie Heroine Isha Sharvani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X