തൊലിക്കട്ടി എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല! വിമര്‍ശകര്‍ക്ക്‌ മറുപടിയുമായി ദംഗല്‍ നായിക

By Midhun Raj

ആമിര്‍ ഖാന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരമാണ് സൈറ വസീം. ദംഗലില്‍ ആമിര്‍ ഖാന്റെ രണ്ട് മക്കളില്‍ ഒരാളായിട്ടാണ് സൈറ അഭിനയിച്ചത്. നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ദംഗലിന് പിന്നാലെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രവും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് അഭിനയം നിര്‍ത്തുകയാണെന്ന് നടി അറിയിച്ചത്. ഇത് ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. അടുത്തിടെ തന്റെ അഭിനയത്തെയും കഴിവിനെയും പ്രശംസിക്കരുതെന്ന് പറഞ്ഞ് നടി വീണ്ടും എത്തിയിരുന്നു. തന്നെയും തന്റെ കഥാപാത്രങ്ങളെയും സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും പക്ഷേ പ്രശംസ തന്റെ ഇമാനിന് വിശ്വാസം എതിരാണെന്നുമാണ് നടി ട്വിറ്ററിലൂടെ അറിയിച്ചത്.

പിന്നാലെ നിരവധി പേര്‍

പിന്നാലെ നിരവധി പേര്‍ നടിയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന് ശേഷമാണ് സൈറ വസീം അഭിനയം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. നടിയുടെ തീരുമാനം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തിരുന്നു. അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ നടിയാണ് സൈറ വസീം.

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെല്ലാം

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി നടി വീണ്ടും എത്തിയിരിക്കുകയാണ്. വാക്കുകളുടെ ശക്തി എന്താണെന്ന് പലര്‍ക്കും അറിയില്ലെന്ന് നടി പറയുന്നു. നമ്മുടെ ചില വാക്കുകളും നിലവാരം കെട്ട തമാശകളുമെല്ലാം മറ്റുളളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേല്‍പ്പിക്കും. എല്ലാവര്‍ക്കും നിങ്ങളുടെ രൂക്ഷമായ പരിഹാസങ്ങളെ അതിജീവിക്കാനുളള തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത് സൈറ വസീം തുറന്നുപറഞ്ഞു.

തന്റെ അഭിനയത്തെയും

തന്റെ അഭിനയത്തെയും കഴിവിനെയും പ്രശംസിക്കരുതെന്നാണ് സൈറ മുന്‍പ് അഭ്യര്‍ത്ഥിച്ചിരുന്നത്. അഭിനന്ദന വാക്കുകള്‍ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും സൈറ പറഞ്ഞിരുന്നു. ആളുകള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെങ്കിലും പ്രശംസകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു. അത് തന്റെ ഇമാനിന് എതിരാണ്.

പ്രശംസിക്കുന്നതിന് പകരം തന്റെ കുറവുകളെ

പ്രശംസിക്കുന്നതിന് പകരം തന്റെ കുറവുകളെ പരിഹരിച്ച് ഹൃദയത്തിലെ ശൂന്യതയെ പ്രകാശം കൊണ്ട് നിറയ്ക്കാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നാണ് നടി അഭ്യര്‍ത്ഥിച്ചത്. വിശ്വാസത്തില്‍ ദൃഡമായി നില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്നും ഒരു മുസ്ലീമായി ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കണമെന്നും സൈറ ട്വിറ്ററില്‍ കുറിച്ചിരുന്നു. മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് സൈറ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്.

അഞ്ച് വര്‍ഷം മുന്‍പ്

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിതന്നുവെന്ന് അന്ന് നടി പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെളളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ വസീം തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: zaira wasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X