വയറ്റിലെ സ്ട്രെച്ച് മാർക്ക്! പരിഹസിച്ചവർക്ക് മറുപടിയുമായി താരം, അനുഷ്കയോട് നന്ദി
നടിമാർക്ക് നേരെ രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങൾ അടിമുടി കീറി പരിശോധിച്ച് വളരെ മോശമായ കമന്റുകളുമായി ചിലർ രംഗത്തെത്താറുണ്ട്. ബോളിവുഡ് താരങ്ങളാണ് ബോഡിഷെയ്മിങ്ങിന്റെ സ്ഥിരം ഇരയാകാറുള്ളത്. ചിലർ ഇതെല്ലാം കണ്ടിട്ടില്ലെവന്ന് നടക്കും. എന്നാൽ മറ്റു ചിലർ ഇതിന് തക്കതായ മറുപടി നൽകാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി സറീന ഖാന്റെ ചിത്രങ്ങളാണ്. വെള്ള ടീ ഷർട്ട് ധരിച്ചു നിൽക്കുന്ന ഒരു ചിത്രം താരം ഇൻസ്റ്റഗ്രാമിിൽ പങ്കുവെച്ചിരുന്നു. ഇതിൽ താരത്തിന്റെ വയറ്റിലെ സ്ട്രെച്ച് മാർക്ക് കാണാൻ കഴിയുമായിരുന്നു. ചിത്രത്തിന് മോശമായ കമന്റുകളും വിമർശനങ്ങളുമാണ് ഉയർന്നു വരുന്നത്. ഇപ്പോഴിത ഇതിനു മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ നിന്നുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. വെളള ടീ ഷർട്ട് ധരിച്ച് കൂൾ ലൂക്കിൽ നിൽക്കുന്ന നടിയുടെ ചിത്രത്തിലാണ് വയറ്റിലെ സ്ട്രെച്ച് മാർക്ക് കണ്ടെത്തിയത്.വയറ്റിൽ ഇത്തരത്തിലുള്ള മാർക്കുണ്ടെങ്കിൽ മറച്ചു വയ്ക്കണം എന്നായിരുന്നു ഇവരുടെ പരിഹാസം. എന്നാൽ വിമർശകർക്ക് തക്ക മറുപടിയുമായി നടി രംഗത്തെത്തിയിട്ടുണ്ട്.

500 കിലോ ഭാരം കുറഞ്ഞ ആളുടെ വയർ ഇങ്ങനെയായിരിക്കുമെന്ന് താരം പറഞ്ഞു. ഫോട്ടോ ഷോപ്പ് ചെയ്യാത്ത ഓപ്പറേഷന് വിധേയമായ ആളുടെ വായർ ഇങ്ങനെ ഇരിത്തും. എല്ലാം റിയൽ ആയിരിക്കണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. എന്റെ അപൂർണ്ണതയിൽ അഭിമാനം കൊള്ളുന്നു അത് മറച്ചു വയ്ക്കേണ്ട കാര്യമില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബോഡിഷെയ്മിങ്ങിന് ഇരയായ നടി സറീന ഖാനാണ് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. സറീനയ്ക്ക് എല്ലാ പിന്തുണയും അറിയിച്ചുണ്ട്. നടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അനുഷ്ക നടിയെ അഭിനന്ദിച്ചത്. നിങ്ങൾ വളരെ ശക്തയും സുന്ദരിയുമാണെന്ന് അനുഷ്ക കമന്റ് ചെയ്തു. ഇതിനു നന്ദിയും സറീന അറിയിച്ചിട്ടുണ്ട്.

ഇതിനു മുൻപും ബോഡിഷെയ്മിങ്ങിന് നടി ഇരയായിട്ടുണ്ടെന്ന് നടി തുറന്ന് പറഞ്ഞു . സ്കൂൾ കാലഘട്ടത്തിൽ അമിതഭാരത്തെ തുടർന്ന് പരിഹാസം ഏറ്റുവാങ്ങിയിരുന്നു. അനന് നൂറ് കിലോ ഭാരം തനിയ്ക്കുണ്ടായിരുന്നു. അന്ന് ഒരുപാട് പരിഹാസത്തിന് ഇരയായിട്ടുണ്ട്. 2010 ൽ പുറത്തു വന്ന സൽമാൻ ചിത്രം വീറിലൂടെയായിരുന്നു സമീറ ബോളിവുഡിൽ എത്തിയത്. ഹൗസ് ഫുൾ 2, ഹേറ്റ് സ്റ്റോറി3, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications