Don't Miss!
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- News
ഉണ്ണി മുകുന്ദന് വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്, പിന്മാറില്ലെന്ന് മറുപടി
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Sports
കോലിയോ ഗില്ലോ അല്ല, ഏകദിനത്തില്‍ അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്ഫാന്
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
അക്സര്‍ 2 നായികയുടെ ശരീരത്തില്‍ കടന്ന് പിടിച്ച് ആരാധകര്‍, കണ്ണടച്ച് അണിയറ പ്രവര്‍ത്തകരും!
സിനിമ നടിയാണെങ്കില്‍ എന്തും ചെയ്യാം, ഇറോട്ടിക് ചിത്രങ്ങളില്‍ മേനി പ്രദര്‍ശനം നടത്തുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. ഇങ്ങനെ ഒരു ധാരണ വെച്ചു പുലര്‍ത്തുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അക്സര്‍ 2 എന്ന ഇറോട്ടിക് ത്രില്ലറിലെ നായിക സറീന് ഖാന് കഴിഞ്ഞ ദിവസം ആരാധകരില്‍ നേരിട്ട അതിക്രമം വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.
ദുല്‍ഖറിന് മുന്നേ ആ ഭാഗ്യം പ്രണവിനെ തേടിയെത്തുന്നു! ബിലാല്‍ ജോണ്‍ കുരിശിങ്കലിനൊപ്പം പ്രണവും?
'ഇതാണ് ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍...' നയന്‍താരയ്ക്ക് വിഘ്നേഷിന്റെ പിറന്നാള്‍ ആശംസ!
എത്രമാത്രം ദുരനുഭവങ്ങള്‍ ഉണ്ടായാലും നടികളുടെ സുരക്ഷയ്ക്ക് ഇപ്പോഴും പുല്ലുവിലയാണ് എന്നതിന്റെ തെളിവാണ് ഈ സംഭവം. ബോളിവുഡില്‍ പോലും ഇതിന് മാറ്റമില്ല. നടിക്ക് നേരെ അതിക്രമം നടന്നപ്പോള്‍ സമീപത്തുണ്ടായിരുന്നു ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ പോലും രക്ഷയ്ക്കെത്തിയില്ല എന്നത് സങ്കടകരമാണ്.

പ്രചരണ പരിപാടിക്കിടെ
അക്സര്‍ 2ന്റെ പ്രചരണത്തിന് വേണ്ടി ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സറീന് ഖാന് നേരെ അതിക്രമം നടന്നത്. ആള്‍ക്കൂട്ടത്തില്‍ പെട്ട് പോയ നടിയെ രക്ഷിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ശ്രമിച്ചില്ല. ഒരുപാട് സ്ഥലത്തെ പ്രചരണ പരിപാടിക്ക് ശേഷമായിരുന്നു ദില്ലിയിലെത്തിയത്.

പറഞ്ഞത് പോലെ ചെയ്തില്ല
പതിനഞ്ച് മിനിറ്റ് നേരത്തെ പരിപാടിയെ ഉള്ളൂ എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സറീന് ഖാനോട് പറഞ്ഞത്. എന്നാല്‍ പ്രേക്ഷകരുമായുള്ള ഒത്ത് ചേരലിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ അത്താഴത്തിന് ഇരുന്നു. അത്താഴത്തില്‍ പങ്കെടാതെ മടങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം. നടിക്ക് അംഗരക്ഷകരേയും ഒരുക്കിയിരുന്നില്ല.

ആള്‍ക്കൂട്ടം വളഞ്ഞു
തിരികെ പോകാന്‍ ഒരുങ്ങിയ നടിയെ ആള്‍ക്കൂട്ടം വളഞ്ഞു. സെല്ഫിയുടേയും ഫോട്ടോ എടുക്കലിന്റേയും തിരിക്കായിരുന്നു. താരം എതിര്‍പ്പ് പ്രകടപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടെ ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതോടെ നടി ശരിക്കും ഭയന്നു.

കഷ്ടിച്ച് രക്ഷപെട്ടു
അത്രയും ബഹളം നടന്നിട്ടും അണിയറ പ്രവര്‍ത്തകരാരും നടിയുടെ രക്ഷക്കെത്തിയില്ല. ഒടുവില്‍ കഷ്ടിച്ചാണ് താരം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടത്. രാത്രി വൈകിയെങ്കിലും ദില്ലിയില്‍ നിന്നും വിമാനത്തില്‍ സെറീന് മുംബൈയ്ക്ക് തിരിച്ചു.

പെരുമാറ്റത്തില്‍ വിഷമമുണ്ട്
ചടങ്ങില്‍ താന്‍ വളരെ അസ്വസ്ഥനായിരുന്നു എന്ന് സെറീന് പിന്നീട് വെളിപ്പെടുത്തി. തന്നോടുള്ള അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിലും വിഷമമുണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സെറീന് ഖാന് പറഞ്ഞു.

ഇറോട്ടിക് ത്രില്ലര്‍
ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് അക്സര്‍ 2. ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് സെറീന് ഖാനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഇമ്രാന് ഹാഷ്മി, ദിനോ മോറിയ, ഉദിത ഗോസ്വാമി എന്നിവരായിരുന്നു താരങ്ങള്‍.
-
ആരോടും സംസാരിക്കാത്ത വിജയ്; മണിയെ കണ്ടതോടെ സ്വഭാവം മാറി; താരത്തെക്കുറിച്ച് നടൻ പറഞ്ഞത്
-
ഡ്യൂപ്പ് ആയ സ്ത്രീയുടെ ഭർത്താവ് പ്രിയദർശനോട് ചൂടായി; പ്രിയന് പറ്റിയ അബദ്ധം; പടയോട്ടത്തിൽ സംഭവിച്ചത്
-
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!