'സൽമാൻ ഖാന്റെ കരുണയും കാത്ത് പുറകിൽ‌ തൂങ്ങികിടക്കുന്ന കുരങ്ങല്ല ഞാൻ'; തുറന്നടിച്ച് സറീൻ ഖാൻ

ബോളിവുഡിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് സൽമാൻ ഖാൻ. അമ്പത് പിന്നിട്ട താരം യൂത്തിനൊപ്പം ഇപ്പോഴും സിനിമയിൽ നിർമ്മാണവും അഭിനയവും എല്ലാമായി സജീവമാണ്. സൽമാനെ സ്നേഹിക്കുന്നവർക്ക് അദ്ദേഹം ബോളിവുഡിന്റെ ഭായ്ജാൻ ആണ്. ഇത്തവണ അദ്ദേഹം പൻവേലിലെ ഫാം ഹൗസിൽ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. എല്ലാ വർഷത്തെയും പോലെ പിറന്നാൾ കെങ്കേമമാക്കാൻ താരം പൻവേലിലെ ഫാം ഹൗസിലെത്തിയപ്പോൾ പാമ്പ് കടിച്ചത് വലിയ വാർത്തയായിരുന്നു.

മൂന്ന് തവണയാണ് താരത്തിന് പാമ്പ് കടിയേറ്റത്. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയ താരം ഇപ്പോൾ ആരോ​ഗ്യവാനാണ്. സൽമാൻ ഖാൻ ഹോസ്റ്റ് ചെയ്യുന്ന ബി​ഗ് ബോസ് വേദിയിലും താരത്തിൻറെ പിറന്നാൾ ആഘോഷങ്ങൾ നടന്നിരുന്നു. ആർആർആർ പ്രമോഷനായെതിയ ആലിയ ഭട്ട്, ജൂനിയർ എൻടിആർ, രാം ചരൺ, രാജമൗലി എന്നിവർക്കൊപ്പമായിരുന്നു സൽമാൻ തൻറെ പ്രീ-ബർത്ത്‌ഡേ ബാഷ് ആഘോഷിച്ചത്. സൽമാൻ ഖാനിപ്പോൾ വീണ്ടും സിനിമാ സീരിയൽ ഷൂട്ടിങുകളുമായി തിരക്കിലാണ്.

സൽമാൻ ഖാനോട് നന്ദിയുണ്ട്

ബോളിവുഡ് നടി സറീൻ ഖാൻ സൽമാൻ ഖാനെ കുറിച്ച് നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സൽമാൻ ഖാനല്ല തനിക്ക് ‌ബോളിവുഡിൽ പച്ച പിടിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി തന്നതെന്നും തന്റെ വിജയങ്ങൾക്ക് താൻ മാത്രമാണ് പ്രയത്നിച്ചതെന്നും കെട്ടുകഥകൾ ഉണ്ടാക്കുന്നവർ അത് മനസിലാക്കണമെന്നുമാണ് സറീൻ ഖാൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മുംബൈയിൽ ജനിച്ച സറീൻ 2010ൽ പുറത്തിറങ്ങിയ വീർ എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. ചിത്രത്തിൽ സൽമാൻ ഖാൻ ആയിരുന്നു നായകൻ. വീർ പുറത്തിറങ്ങിയതോടെ സറീൻ ബോളിവുഡിലെ സ്റ്റാറായി.

വീർ സിനിമയ്ക്ക് തന്റെ ജീവിതത്തിലുള്ള പ്രധാന്യം

ഒറ്റ സിനിമകൊണ്ട് സറീന് വലിയൊരു വിഭാ​ഗം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. എന്നിരുന്നാലും സിനിമാ ലോകത്തെ പുതുമുഖമായിട്ടാണ് സറീനെ ആളകൾ പരി​ഗണിക്കുന്നത്. അതിനാൽ തന്നെ പല അവസരങ്ങളും സറീന് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പക്ഷെ ബോളിവുഡിൽ പരക്കെ പ്രചരിക്കുന്ന കഥകളിൽ ഒന്ന് സൽമാൻ ഖാൻ സറീന് സിനിമകൾ ലഭിക്കാൻ വേണ്ടത് ചെയ്യുന്നുണ്ട് എന്ന തരത്തിലാണ്. പലർക്കും അത്തരത്തിൽ ഒരു ചിന്തയുള്ളതായി തനിക്കും തോന്നിയിട്ടുണ്ടെന്നും സറീൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഞാൻ സൽമാനോട് നന്ദിയുള്ള വ്യക്തിയാണ്. കാരണം വീർ സിനിമ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഈ വ്യവസായത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. അദ്ദേഹം എനിക്ക് വീറിലൂടെ സിനിമയിലേക്ക് പ്രവേശിക്കാനുള്ള വാതിൽ തുറന്ന് തന്നു. എന്നാൽ സിനിമയുടെ ഭാഗമായതിന് ശേഷമാണ് എന്റെ പോരാട്ടം ശരിക്കും ആരംഭിച്ചത്. കാരണം എനിക്ക് ഒന്നും അറിയില്ലായിരുന്നു. സൽമാൻ ഒരു അത്ഭുത വ്യക്തിയാണ്. പക്ഷേ അദ്ദേഹം തിരക്കുള്ള ആളാണ്.'

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
സൽമാൻ സഹായിക്കാറില്ല

'അദ്ദേഹത്തിന്റെ പുറകിൽ കുരങ്ങനെപ്പോലെ കൂടാനും ചെറിയ കാര്യങ്ങൾക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും എനിക്ക് കഴിയില്ല. എന്നാൽ ഒരുപാട് ആളുകൾ കരുതുന്നത് ഞാൻ ചെയ്യുന്ന എല്ലാ ജോലികളും അദ്ദേഹത്തിലൂടെയാണ് എനിക്ക് ലഭിക്കുന്നത് എന്നാണ്. അത് ശരിയായ ചിന്തയല്ല. സൽമാൻ ഒരു സുഹൃത്താണ്. ഒരു ഫോൺ കോൾ അകലെ അദ്ദേഹം ഉണ്ടാകാറുണ്ട്. പക്ഷേ ഞാൻ അദ്ദേഹത്തെ ശല്യപ്പെടുത്തുന്നില്ല. അത് ഞാൻ ചെയ്ത കഠിനാധ്വാനത്തെയും പോരാട്ടത്തെയും ദുർബലപ്പെടുത്തും' സറീൻ പറഞ്ഞു. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ബോഡിഷെയ്മിങ്ങിനെ അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് സറീൻ തുറന്ന് പറഞ്ഞിരുന്നു. ബോളിവുഡിലെ പരിചയ സമ്പന്നരായ ആളുകളാണ് തന്നോട് ആദ്യ സിനിമയ്ക്ക് ശേഷം അവസരം ലഭിക്കാൻ ശരീര ഭാരം കൂട്ടണമെന്ന് പറഞ്ഞത്. ബോളിവുഡിൽ ആളുകളുടെ കഴിവിനെ അളക്കുന്നത് ബാഹ്യ സൗന്ദര്യം മാത്രം പ​രി​ഗണിച്ചിട്ടാണെന്നും സറീൻ തുറന്നടിച്ചു.

More from Filmibeat

Read more about: zareen khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X