നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു!! കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു...
സൽമാൻഖാന്റെ നായികയായിട്ടാണ് സറീൻ ബോളിവുഡിൽ എത്തുന്നത്.
ബോളിവുഡ് താരം സറീൻഖാന്റെ കാറിടിച്ച ബൈക്ക് യാത്രികൻ മരിച്ചു. പടിഞ്ഞാറൻ ഗോവയിലെ ബീച്ചന് സമീപത്താണ് അപകടം നടന്നത്. ബുധനാഴ്ചയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോവ മപുസ് സ്വദേശി നിതേഷ് 31 ആണ് മരിച്ചത്.

ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് താരത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നത്രേ. അപകടത്തിൽ പരിക്കേറ്റ ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇതാണ് മരണത്തിന് കാരണമായത്. സംഭവം നടക്കുമ്പോൾ കാറിനുള്ളിൽ സറീൻ ഖാനും ഡ്രൈവർ അബ്ബസ് അലിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൽമാൻഖാന്റെ നായികയായിട്ടാണ് സറീൻ ബോളിവുഡിൽ എത്തുന്നത്. വീർ, ഹേറ്റ് സ്റ്റേറി, ഹൗസേ ഫുൾ2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications











