ആരാധകര്‍ക്ക് സന്തോഷിക്കാം, സണ്ണി ലിയോണിനെ ഇനി ടെലിവിഷനിലും കാണാന്‍ കഴിയും!!
പോണ്‍ താരമായി ഇന്ത്യക്കാരെ കൈയിലെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ഹോട്ട് സുന്ദരിയായി വിലസുകയാണ്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അതിലും പ്രധാന്യത്തോടെ കൂടുംബത്തിന്റെ കാര്യവും സണ്ണി നോക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി ഒരു വെബ് സീരിസില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്.

സീ ടിവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ സണ്ണി അഭിനയിക്കുന്നത്. ഹിന്ദി, മറാത്തി, തെലുങ്ക്, എന്നിങ്ങനെ നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം സണ്ണി അഭിനയിച്ചിരുന്നത്. അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകളും പട്ടികയിലുണ്ട്. അതിനിടെയാണ് സിനിമയില്‍ നിന്നും മാറി ടെലിവിഷനിലേക്കും സണ്ണിയുടെ ചുവട് മാറ്റം.
കരിയറിനെക്കാളും പ്രധാന്യത്തോടെ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും കരുതുന്ന മറ്റൊന്നുണ്ട്. ഇരുവരുടെയും മകള്‍ നിഷ കൗര്‍ വെബ്ബര്‍. മകളെ ദത്തെടുത്തതിന് ശേഷം ഇരുവരും വലിയ സന്തോഷത്തിലായിരുന്നു. മകളെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ലെന്നും, അവള്‍ക്ക് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











