ഭര്‍ത്താവിന്റെ ചതി 12 വര്‍ഷത്തോളം സഹിച്ചു! പല സ്ത്രീകളും എന്നെ പോലെ ആയിരിക്കും; നടി സീനത്ത് അമന്‍

ഒത്തിരി ആരാധകരുള്ള മുതിര്‍ന്ന നടിയാണ് സീനത്ത് അമന്‍. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു 1985-ല്‍ സഹനടനായ മസര്‍ ഖാനെ നടി വിവാഹം കഴിുന്നത്. ഇതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുക കൂടി ചെയ്തു. അദ്ദേഹത്തിനൊപ്പമുള്ള സീനത്തിന്റെ വിവാഹജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു.

ആദ്യ വര്‍ഷത്തില്‍ തന്നെ ഭര്‍ത്താവിന്റെ തെറ്റ് തിരിച്ചറിഞ്ഞെങ്കിലും നടി അയാള്‍ക്കൊപ്പം തന്നെ നിന്നു. അദ്ദേഹത്തിന്റെ വിശ്വാസവഞ്ചന പോലും 12 വര്‍ഷത്തോളം സഹിച്ചു. ഇതിനിടെ രണ്ട് ആണ്‍മക്കളും ജനിച്ചു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പ്രവൃത്തികളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

zeenath-aman

സിമി ഗരേവാളുമായുള്ള പഴയൊരു അഭിമുഖത്തിലാണ് സീനത്ത് തന്റെ വിവാഹജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞത്. 'വിവാഹം കഴിഞ്ഞുള്ള ആദ്യ വര്‍ഷം തന്നെ എനിക്ക് തെറ്റ് പറ്റി പോയെന്ന് മനസ്സിലായിരുന്നു. പക്ഷേ എല്ലാവരുടെയും ഇഷ്ടത്തിന് എതിരായി ഞാന്‍ എടുത്ത തീരുമാനമായത് കൊണ്ട് ആ ബന്ധത്തില്‍ തുടര്‍ന്ന് പോകാന്‍ നിര്‍ബന്ധിതയായി.

ആദ്യത്തെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ മസ്ഹര്‍ അവിടെ ഇല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. അന്ന് സ്റ്റാര്‍ഡസ്റ്റ് മാസികയില്‍ മസ്ഹറിന്റെ പേരിനൊപ്പം ഒരു സ്ത്രീയെക്കുറിച്ച് വലിയൊരു ലേഖനം വന്നിരുന്നു. അത് യാഥാര്‍ത്ഥ്യമാണ്. മകന്‍ ജനിച്ചതിന് ശേഷം വിവാഹം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നവജാതശിശുവിനെ ഓര്‍ത്ത് അത് തുടര്‍ന്നു.

''എന്റെ മകന്‍ ജനിച്ചയുടനെ, ഞാന്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ അത് ചര്‍ച്ച ചെയ്തു, പക്ഷേ എന്റെ കുട്ടിക്ക് ഒരു അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതിയത്. അങ്ങനെ അവിടെ നിന്നു. അവിടെ വെറുതെ താമസിക്കുകയായിരുന്നില്ല എനിക്ക് ചെയ്യാന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്തു. എന്റെ ഇളയ മകന് 5 വയസ്സുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു.

zeenath-aman

പക്ഷേ അതിന് തൊട്ടുമുന്‍പാണ് മസ്ഹര്‍ ഗുരുതരമായ രോഗബാധിതനാവുന്നത്. അവന്റെ ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടി ഞാന്‍ 5 വര്‍ഷത്തോളംം പോരാടി, അക്കാലം വളരെ ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു.'

മസ്ഹറിന്റെ ആരോഗ്യപ്രശ്നം പരിഹരിച്ചെങ്കിലും അദ്ദേഹം മരുന്നുകള്‍ക്ക് അടിമയായി, ദിവസവും ഏഴ് വേദനസംഹാരികളാണ് ഇയാള്‍ കഴിച്ചിരുന്നത്. അത് വൃക്കകളെ സാരമായി ബാധിച്ചു. ഞാനും കുട്ടികളും അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അനുസരിച്ചില്ല. ഈ ആസക്തി കൂടിയതോടെ സ്വന്തം ക്ഷേമത്തിനുവേണ്ടി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എനിക്ക് ഇപ്പോ്ള്‍ കുറ്റബോധമില്ല, കാരണം 99 ശതമാനം സ്ത്രീകളും ഞാന്‍ ചെയ്തതുപോലെ ദീര്‍ഘ കാലം സത്യസന്ധതയോടെ നിലനില്‍ക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും.' സീനത്ത് പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X