ഇത് സാധാരണ പനി പോലെ, പ്രാണായാമം, ചൂടുവെള്ളം ഇവയെല്ലാം സഹായകമാകും, കൊവിഡ് ബാധയെ കുറിച്ച് സോയ

സിനിമ നിർമ്മാതാവ് കരീം മൊറാനിയ്ക്കും മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചത് ബോളിവുഡിൽ വലിയ വാർത്തയായിരിക്കുകയാണ്. ഗായിക കനിക കപൂർ ആശുപത്രി വിട്ടതിനെ പിന്നാലെയാണ് നിർമ്മാതാവിനും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലെ നാനാവതി ഹോസ്പിറ്റലില്‍ ചികിത്സയിലാണിവർ. ഇപ്പോഴിത കൊറോണ ബാധയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പുമായി കരീം മൊറാനിയുടെ മകൾ സോയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആ ദിനങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പപ്പയ്ക്കും ഷാസക്കും എനിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. 'പപ്പയ്ക്കും ഷാസക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ടുണ്ടായിരുന്നു. അതിനാൽ എന്റെ അനുഭവം മറ്റുള്ളവരോട് പങ്കുവെയ്ക്ക്ണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ട്. ചെറിയ പനി പോലെയാണ് വന്നത്.നെഞ്ചില്‍ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്..വിശ്രമിച്ചാല്‍ എല്ലാം ശരിയാകും. പ്രാണായാമം, ചൂടുവെള്ളം എല്ലാം സഹായകമാകും. എല്ലാം വിശദമായി പങ്കുവെക്കാം. ആരോഗ്യത്തെ കുറിച്ച് ആരാഞ്ഞ് വന്നവർക്കെല്ലാം നന്ദി. ഉടൻ തന്നെ വീട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

zoya

ആശുപത്രി അനുഭവത്തെ കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്. പതറാതെ ഞങ്ങളെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും കാണുമ്പോള്‍ അതിശയം തോന്നുന്നു.അവര്‍ ശരിക്കും സൂപ്പര്‍ഹീറോസാണ്. ആ സംരക്ഷണ വസ്ത്രം ധരിക്കുമ്പോള്‍ എത്രത്തോളം ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുണ്ടെന്ന് കാണാന്‍ കഴിയും, അതും ഒരു നേരം പോലും വിശ്രമമില്ല- ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ചു കൊണ്ട് താരം കുറിച്ചു,.

കൊവിഡ് 19 ബാധയെ കുറിച്ച് വളരെ രസകരമായിട്ടാണ് ഡോക്ടർ തന്നോട് പറഞ്ഞത്. കാര്യങ്ങൾ വളരെ ലഘുവായിട്ടായിരുന്നു അദ്ദേഹം എന്നെ അറിയിച്ചത്.എത്ര എളുപ്പത്തിലാണ് ആ സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്തത്. എങ്ങനെ അതിന് സാധിച്ചുവെന്ന് എനിക്കറിയില്ല.തമാശകള്‍ പറഞ്ഞ് എന്റെ മനസിനെ സ്വസ്ഥമാക്കും.ക്ടര്‍ സൗരഭ് ഫാഡ്ക്കരെയോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്. അദ്ദേഹത്തിന്റെ കൈകളില്‍ ഞാന്‍ സുരക്ഷിതയാണ്.-സോയ കുറിച്ചു.

ശ്രീലങ്കയിലായിരുന്ന ഷാസ മാര്‍ച്ച്‌ ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. ആ സമയത്ത് കൊറോണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ഷാസയുടെ അനുജത്തി സോയക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനിലായിരുന്നു, പിന്നെയാണ് മുബൈയിലേക്ക് വന്നത്. സോയയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നായിരുന്നു രണ്ടുപേരെയും ടെസ്റ്റിന് വിധേയരാക്കിയത്.

More from Filmibeat

Read more about: coronavirus bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X