മീനാക്ഷിയുടെ സ്വഭാവത്തെക്കുറിച്ച് ദിലീപ്, അവള്‍ അങ്ങനെയുള്ള സ്വഭാവക്കാരിയല്ല, വഴക്കിടില്ല

കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് പിറന്നാളാഘോഷിച്ചത്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയത്. സിനിമാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകള്‍ മീനാക്ഷിയെക്കുറിച്ചും താരം വാചാലയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശക്തമായ പിന്തുണയുമായി താരപുത്രി അച്ഛനൊപ്പമുണ്ടായിരുന്നു.

വിവാഹമോചനത്തിന് ശേഷം അച്ഛനൊപ്പം പോവാനായി തീരുമാനിക്കുകയായിരുന്നു മീനാക്ഷി. മഞ്ജു വാര്യരും ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ടിക് ടോക് വീഡിയോയിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരപുത്രി. അച്ഛന് പിന്നാലെ മകളും സിനിമയിലേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. മകളെക്കുറിച്ച് പറയുന്ന ദിലീപിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആലുവയുമായുള്ള ബന്ധം

ആലുവയുമായുള്ള ബന്ധം

ആലുവയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് ദിലീപ് വാചാലനാവാറുണ്ട്. ആലുവ മണപ്പുറത്ത് മിമിക്രി കളിച്ച് നടന്നിരുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനാവാറുണ്ട്. ശിവരാത്രി ദിനത്തില്‍ അമ്പലത്തില്‍ പോവാറുണ്ട്. ബലിയിടാറുമുണ്ട്. എല്ലാ വര്‍ഷവും അവിടെ എത്താറുണ്ടെങ്കിലും ആരും തന്നെ തിരിച്ചറിയാറില്ലെന്നും ദിലീപ് പറയുന്നു. ആരെങ്കിലും തിരിച്ചറിയുമോയെന്ന ആശങ്കയുണ്ടാവാറുണ്ട്.

താരമായി മാറിയതുകൊണ്ട്

താരമായി മാറിയതുകൊണ്ട്

എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ പോലീസുകാര്‍ തന്നെ ചീത്തയും പറയാറുണ്ട്. അങ്ങനെയൊരുവസ്ഥ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. സിനിമാതാരമായി മാറിയതുകൊണ്ട് അത്തരത്തിലുള്ള നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാവര്‍ഷവും ബലിയിട്ട് തിരിച്ച് പോവാറുണ്ട്. ലക്ഷക്കണക്കിന് പേര്‍ക്കിടയിലൂടെയാണ് പോവാറുള്ളത്. പോലീസുകാരനോട് സാര്‍ ഇങ്ങോട്ട് നോക്കണ്ടി, ഞാന്‍ ഇതിനിടയിലൂടെ പൊക്കോളാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഞാന്‍ എവിടെയെങ്കിലും പോവാനാഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അവിടേക്ക് തന്നെ പോവാറുണ്ട്.

പോവാറുണ്ട്

പോവാറുണ്ട്

എല്ലാവര്‍ഷവും വിഷുവിന് വീട്ടിലേക്കെത്താന്‍ ശ്രമിക്കാറുണ്ട്. വിഷുവിന് കണി കണ്ട് വീട്ടില്‍ നിന്നാണ് ഇറങ്ങാറുള്ളത്. എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാറുണ്ട്. ആരില്‍ നിന്നും വിഷുക്കൈനീട്ടം ലഭിക്കണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. വെക്കേഷന്‍ സമയത്തോ അല്ലാതെയുള്ള സമയങ്ങളിലോ പുറത്തേക്ക് പോവണമെന്ന് പറഞ്ഞ് വഴക്കിടുന്നയാളല്ല മീനാക്ഷി. അവള്‍ അങ്ങനെ വഴക്കിടുന്ന മോളല്ല.

മീനാക്ഷി പറഞ്ഞത്

മീനാക്ഷി പറഞ്ഞത്

വെക്കേഷന്‍ മുടക്കാതെ നോക്കാറുണ്ട്. മകള്‍ രണ്ട് തവണ കിംഗ് ലയര്‍ കണ്ടിരുന്നു. വീട്ടിലെ ചെറിയ ആള്‍ വന്നിട്ട് സൂപ്പറായിട്ടുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അവന്റെ വായീന്നൊക്കെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഇഷ്ടമല്ലാത്തത് കണ്ടാല്‍ എന്റെ വീട്ടിലെ കുട്ടികളുടെ മുഖഭാവം മാറാറുണ്ട്. അവര്‍ വന്നിട്ട് അച്ഛാ നന്നായിരുന്നു എന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ചുറ്റുമുള്ളയാള്‍ക്കാരെല്ലാം വിമര്‍ശനങ്ങളുമായി വരാറുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതേക്കുറിച്ച് അപ്പോള്‍ത്തന്നെ പറയുന്നവരാണ് കൂടെയുള്ളവരെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്.

Recommended Video

Dileep responds to controversies | FilmiBeat Malayalam
മീനാക്ഷിയെക്കുറിച്ച്

മീനാക്ഷിയെക്കുറിച്ച്

മീനാക്ഷിയെക്കുറിച്ച് പറഞ്ഞ് വാചാലയാവാറുണ്ട് ദിലീപ്. വിവാഹ മോചനത്തിന് ശേഷം ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു താരം പറഞ്ഞത്. രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞതും മകളായിരുന്നു. കാവ്യ മാധവനുമായി മകള്‍ക്കും സൗഹൃദമുണ്ട്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X