ആളൊഴിയുന്ന നീലക്കൊട്ടകകള്‍

മറ്റെല്ലാം പരിണാമത്തിലുമെന്നപോലെ തിയറ്റര്‍ സംസ്‌കാരം പരിണമിച്ച് മള്‍ട്ടിപ്ലക്‌സ് സംസ്‌കാരമാകുമ്പോള്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ ഏറെയുണ്ട്. ഒപ്പം പടത്തിനായി വലിയ തുക പൊടിക്കാനില്ലാത്തവര്‍ക്ക് സിനിമ ഒരു മോഹഭംഗമായി നിലനില്‍ക്കുന്ന അവസ്ഥയുമുണ്ടാകുന്നു.
സാധാരണ തിയറ്ററുകളുടെ കഥകഴിയുന്നതിനൊപ്പം വംശനാശം സംഭവിക്കുന്ന മറ്റൊരുകൂട്ടം തിയറ്ററുകളുമുണ്ട്, നീലക്കൊട്ടകകള്‍, അതായത് സോഫ്റ്റ് പോണ്‍, നീലച്ചിത്രങ്ങള്‍ തുടങ്ങിയവ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍. നീലക്കൊട്ടകകള്‍ ഒന്നെങ്കിലുമില്ലാത്ത നഗരങ്ങളും ചെറുനഗരങ്ങളും കുറവായിരുന്നു മുമ്പെല്ലാം. അന്തിമയങ്ങുമ്പോള്‍ ഇവിടെ പുരുഷാരം തടിച്ചുകൂടുകയും ചെയ്യാറുണ്ടായിരുന്നു.
കേരളത്തിലെ കഥയെടുക്കുകയാണെങ്കില്‍ ഒരുകാലത്ത് സില്‍ക് സ്മിത പിന്നീട് ഷക്കീല രേഷ്മമാര്‍ തുടങ്ങിയവര്‍ വരെ അടക്കിവാണ ഇത്തരം തിയേറ്ററുകള്‍ നാളുകള്‍ക്കുമുമ്പേതന്നെ അരങ്ങൊഴിഞ്ഞു.
മുംബൈ നഗരത്തിലും മറ്റും ഇത്തരം തിയേറ്ററുകള്‍ എല്ലാകാലത്തും സജീവമായിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് ആളെക്കിട്ടാത്ത അവസ്ഥ അവിടെ ഇക്കാലം വരെയുണ്ടായിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ ഇവിടുത്തെ ഇത്തരം തിയേറ്ററുകള്‍ക്ക് വംശനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്.
അടുത്തപേജില്‍


Click it and Unblock the Notifications