ഭാര്യാ പരാമര്‍ശം: വിനയന്റെ പതനത്തിന് തുടക്കം

വിനയന് പ്രസംഗവും തുടങ്ങി.ദിലീപിന്റെ നിലപാടും അമ്മയുടെ നിലപാടും ഒക്കെ വിശദമാക്കി. സ്വന്തം യൂനിയനിലെ തുളസീദാസിനെ അനുകൂലിക്കാന്‍ പലര്‍ക്കും മടി. ദിലീപിന്റെ ഡേറ്റും വാങ്ങി ബോഡിഗാര്‍ഡ് പ്ളാന്‍ ചെയ്ത സൗമ്യനായ സിദ്ദിഖും മുന്‍നിരയിലുണ്ട്.
നടന്‍മാരെ പറഞ്ഞ് പറഞ്ഞ് കത്തികയറിയപ്പോള്‍ കുറച്ചു കടുപ്പം കൂടി വിനയന്. ദിലീപിനെ മാക്ട ബഹിഷ്കരിക്കണമെന്ന് പറഞ്ഞപ്പോള്‍ സിദ്ദിഖ് എതിരഭിപ്രായം രേഖപ്പെടുത്തി, മറ്റു ചിലരും. നടന്റെ ഡിമാന്റുകള്‍ നിരത്തി കത്തികയറുന്നതിനിടയില്‍ വാക്കുപിഴച്ച് ഇങ്ങനെ വന്നു സംഭവിച്ചു. ഇവന്‍ മാരൊക്കെ ഇങ്ങനെ തുടര്‍ന്നാല്‍ നാളെ നമ്മുടെ (നിങ്ങളുടെ) ഭാര്യയെ കൂട്ടികൊടുക്കേണ്ടി വരുമല്ലോ.....? ഒരുവാക്ക് പിഴവ് യോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞുവത്രേ.
ഒരു നേതാവിനു ചേര്‍ന്ന പ്രയോഗമല്ല വിനയന്‍ ഉപയോഗിച്ചത്. അതും സിദ്ദിഖിനോടുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കൂടിയായ് തോന്നിയപ്പോള്‍ ബഹളത്തില്‍ കലാശിക്കുകയാണുണ്ടായതെന്നാണ് കേട്ടുകേള്‍വി. അങ്ങിനെ സംസ്ക്കാരമില്ലാത്തവന്‍,ഫണ്ടുമുക്കി, അധികാരം കളിക്കുന്നവന്‍ തുടങ്ങിയ പദപ്രയോഗം എടുത്ത പെരുമാറി മാക്ട പിളര്‍ന്നു.വിനയന്റെ നേതൃത്വത്തെ ഉള്ളാലെ എതിര്‍ത്തവരൊക്കെ എരിതീയില്‍ എണ്ണ പകര്‍ന്നു. അങ്ങിനെ ഫെഫ്കയുണ്ടായി. നന്നായി സംസാരിക്കുവാന്‍ കഴിയുന്നതു കൊണ്ട് ഉണ്ണികൃഷ്ണന്‍ നേതാവുമായി.
വിനയന്‍ ഗ്രൂപ്പിന്റെ പത്തി പതുക്കെ പതുക്കെ താഴ്ന്നു തുടങ്ങി.കൂലിയും ജോലിയും ഇല്ലാത്തവരുടെ വീട്ടില്‍ നിന്നിട്ട് എന്തുകാര്യം ജോലി അന്വേഷിച്ച് ചിലര്‍ മാക്ട വിട്ടിറങ്ങി . പലരും തിരിച്ചുവന്നില്ല തുളസീദാസിനു വേണ്ടി നയിച്ച യുദ്ധം തുളസീദാസ് തന്നെ തള്ളിപറഞ്ഞതുമൂലം ഒരു സംഘടനയുടെ പിളര്‍പ്പ് നൂറുശതമാനം വിനയന്റെ കുറ്റകരമായ ജല്പനം വരുത്തിയ വിനയായി മാറി. ദിലീപിനും അമ്മയ്ക്കും ഒന്നും സംഭവിച്ചില്ല. അവര്‍ താരങ്ങളല്ലെ.ആകാശത്തേക്കു കൈയ്യെത്താത്ത പാവം സവിധായകര്‍ എന്തു ചെയ്യാന്‍. ബോഡിഗാര്‍ഡിന്റെ ഷൂട്ടില്‍ ദിലീപ് സിദ്ദിഖിന്റെ ക്ഷമ പരീക്ഷിച്ചതായും പിന്നീട് കേട്ടിട്ടുണ്ട്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











