ഒടുവില്‍ വിനയന്‍ വാദിയും പ്രതിയുമാകുന്നു

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/01-why-macta-split-the-real-story-2-aid0166.html">« Previous</a>

Thulasidas
ദിലീപ് തുളസിദാസിനോട് ചെയ്ത വിശ്വാസവഞ്ചനയെ യൂനിയന്‍ ആധികാരികതയില്‍ ചോദ്യംചെയ്തതിന്റെ പേരില്‍ വിനയനും കൂട്ടരും ഒറ്റപ്പെടുകയും മാക്ട പിളര്‍ന്ന് വമ്പന്‍മാ രെല്ലാം ചേര്‍ന്ന് ഫെഫ്ക്കയുണ്ടാക്കിയ കഥ കാലം കേട്ടു മറന്നതാണ് .

ശക്തന്‍മാരെല്ലാം ചേര്‍ന്ന് ദുര്‍ബലരായ വിനയന്‍ ടീമിനെ ആവുന്നത്ര രീതിയിലൊക്കെ ബുദ്ധിമുട്ടിച്ചു. വിനയന്റെ സിനിമകളെ ഒറ്റപ്പെടുത്തി. വിനയന്റെ സിനിമയിലഭിനയിച്ച തിലകനെ മൂലക്കിരുത്തി. മാക്ടയും ഫെഫ്കയും രണ്ടായതില്‍ പിന്നെ ഷൂട്ടിംഗ് തടയല്‍ സമരങ്ങളും, ഓലപടക്കം പൊട്ടലും ഒക്കെ നടന്നു.

വിനയന് ജീവിക്കാനുള്ള വകുപ്പുള്ളതുകൊണ്ട് നട്ടെല്ല് അധികം വളയ്ക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടും ഉരുളയ്ക്കുപ്പേരി പോലെ മറുപടിയും നിയമനടപടികളും കൊണ്ട് മുന്നോട്ട് പോകുന്നു. സ്വന്തം സിനിമ ചെയ്യുന്നതു കാണാനാളില്ലെങ്കിലും കഷ്ടപ്പെട്ട് റിലീസ് ചെയ്യുന്നു. വിനയന്റെ കൂടെ നിന്നവര്‍ക്കെല്ലാം ഇല്ലത്തിന്നിറങ്ങുകേം ചെയ്തു അമ്മാത്ത് ഒട്ടെത്തിയതുമില്ല എന്നഅവസ്ഥയായി. ഓരോ രുത്തരായി മെല്ലെ ഫെഫ്കയുടെ വാതില്‍ക്കല്‍ തലചൊറിഞ്ഞുനടന്നു. ഇടവും വലവും നോക്കാതെ പിന്‍ബഞ്ചില്‍ പോയിരുന്നു തുടങ്ങി.

ഈ പ്രശ്നങ്ങളൊക്കെ തുടങ്ങിയത് ആര്‍ക്കുവേണ്ടിയാണോ അയാളും ഫെഫ്ക്കയിലെത്തി. ഒരുപടി കൂടിമുമ്പോട്ട് പോയ തുളസീദാസ് വിനയന്റെ പിഴച്ചനാക്കാണ് മാക്ട തകര്‍ത്തതെന്ന് ഇപ്പോള്‍ ഉറക്കെ വിളിച്ചുപറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയ കഥകള്‍ പുറത്തുവിടുന്നു. നിലനില്‍പ്പുതന്നെയാണ് പ്രശ്നമെന്ന് എല്ലാവര്‍ക്കുമറിയാം. അതുനോക്കിയും കണ്ടും തന്നെ
നില്‍ക്കണം.

മാക്ട കണ്ട ഏറ്റവും ശക്തനായ സംഘാടകനെ തനിക്കുവേണ്ടി ധീരനായ് കൂടെ നിന്നവനെ തള്ളി പറയുകയും കുറ്റങ്ങള്‍ മൊത്തത്തില്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ശരിയാണോ...? കൂടെ നിന്നവരും , മടങ്ങിപ്പോയവരും, ഫെഫ്ക്കയില്‍ ഉറച്ചു നിന്നവരില്‍ നല്ല പങ്കും ഒരേപോലെ പറയുന്ന ഒരു കാര്യമുണ്ട്.

മാക്ടയില്‍ ഒരു സംഘടന എന്ന നിലയില്‍ അന്തസ്സായി കൊണ്ടുനടന്ന ആളാണ് വിനയന്‍. കൂടെ പ്രവര്‍ത്തിക്കുന്നവന് ഒരു പ്രശ്നം വന്നാല്‍ ഏതു രാത്രിക്കും വിളിക്കാം. ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ തിരക്കും. തൊഴിലാളികള്‍ ക്ക് ബാറ്റ കൂട്ടി വാങ്ങിതന്നു. ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ കൂടെ നിന്നു. സിനിമയുടെ മേലാളന്‍മാര്‍ക്ക് ആളാവാനുള്ള സംഘടനയായിരുന്നു മാക്ട.

വിനയന്‍ നേതൃത്വ നിരയിലേക്ക് വരുന്നതുവരെ..വിറകുവെട്ടികള്‍ കിട്ടിയ കൂലിയും അവഗണന യുമായ് പോവുക വെള്ളം കോരികളും അങ്ങിനെത്തന്നെ. ഒരു സിനിമയുടെ ചര്‍ച്ചയുടെ പേരില്‍, പൂജയ്ക്ക്, നിര്‍മ്മാണ വേളയിലെ പ്ളാനിംഗിന്റെ അപാകത ഇങ്ങനെ അനാവശ്യമായി പൊടിച്ചു കളയുന്ന തുകയുടെ പത്തുശതമാനമുണ്ടെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന സിനിമതൊഴിലാളികള്‍ക്ക് നല്ല പ്രതിഫലം കൊടുക്കാം. ആരും ചെയ്യില്ല അതിനുള്ള മനസ്സുമില്ല .തൊഴിലാളിക്കുവേണ്ടി വാദിച്ചതുമുതല്‍ വിനയന്‍ അവര്‍ക്കു ശത്രുവായ് തീര്‍ന്നു എന്നു പറഞ്ഞാല്‍ മതി.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/features/01-why-macta-split-the-real-story-2-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X