പണ്ഡിറ്റും കൊലവെറിയും തമ്മിലെന്ത്?

ധനുഷിന്റെ കൊലവെറി പോലെ പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രിയും യുട്യൂബിലൂടെയാണ് ജനപ്രീതി നേടിയത്. എന്നാല്‍ രണ്ടും തമ്മില്‍ ബന്ധമൊന്നുമില്ല. രാത്രി ശുഭരാത്രി സിനിമയെന്തെന്നറിയാത്തവന്റെ സൃഷ്ടിയാണെങ്കില്‍ ദേശീയ അവാര്‍ഡു ജേതാവാണ് കൊലവെറിയുടെ വരികളെഴുതിയിരിക്കുന്നത്.
കൊലവെറിയും പണ്ഡിറ്റിന്റെ ഗാനങ്ങള്‍ പോലെ ഒരു തരംഗം ഉണ്ടാക്കുക മാത്രമേ ചെയ്യൂവെന്ന് ഭൂരിപക്ഷം പേരും കരുതുന്നു. ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ഈ ഗാനത്തിന് സംഗീത മേന്‍മ ഒന്നും അവകാശപ്പെടാനില്ല. സന്തോഷ് പണ്ഡിറ്റിനേയും ധനുഷിനേയും ഒരേ ത്രാസില്‍ വച്ചു തൂക്കി നോക്കാനാവില്ലെങ്കിലും കൊലവെറിയും ഒരു തരത്തില്‍ വിവാദ ഗാനം തന്നെയാണ്.
പാട്ടിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയരുമ്പോഴും അതിനെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആള്‍ക്കാള്‍ ഉണ്ടെന്നതും സത്യമാണ്. ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം, അവാര്‍ഡു ജേതാവായ നടന്‍ ധനുഷ് പാടിയ ഗാനം ഇങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതു കൊണ്ടാണ് ഗാനം ഹിറ്റായത്. എന്നാല്‍ ഇതു പോലെ ഒരു വിവാദ ഗാനം ചെയ്ത സന്തോഷ് പണ്ഡിറ്റിന് ഇത്തരം ഒരു ഇമേജല്ല ലഭിച്ചത്. അതിനു പിന്നിലെ കാരണവും പകല്‍ പോലെ വ്യക്തമാണ്.


Click it and Unblock the Notifications