»   » മുല്ലപ്പെരിയാര്‍: സൂപ്പര്‍താരങ്ങള്‍ എവിടെയാണ്?

മുല്ലപ്പെരിയാര്‍: സൂപ്പര്‍താരങ്ങള്‍ എവിടെയാണ്?

Posted By:
Subscribe to Filmibeat Malayalam
Mohanlal-Mammootty,
മുല്ലപ്പെരിയാര്‍ വിഷയം രാജ്യമാകെ ചര്‍ച്ച ചെയ്യുമ്പോഴും മലയാള സിനിമയിലെ പ്രമുഖ താരങ്ങളൊന്നും ഇക്കാര്യം അറിഞ്ഞ മട്ടില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ മുല്ലപ്പെരിയാറിനെ രക്ഷിക്കാനുള്ള ക്യാംപയിനുകള്‍ സജീവമാണ്.

ഓണ്‍ലൈന്‍ രംഗത്ത് സജീവമായ താരങ്ങള്‍ പോലും പ്രതികരിയ്ക്കാത്തത് അവരുടെ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നു. കേരളത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ പ്രശ്‌നം താരങ്ങള്‍ കണ്ടില്ലെന്നു നടിയ്ക്കുന്നത് എന്തു കൊണ്ടാണ്?

മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍  ഭരണാധികാരികളുടെ മനംമാറ്റത്തിനായി കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു. തിരുവനന്തപുരത്തെ തളിയില്‍ ക്ഷേത്രത്തില്‍ ആരാധകര്‍ ശയനപ്രദിക്ഷണം നടത്തുകയും ചെയ്തു.

താനൂരിലെ മുസ്ലീം പള്ളിയിലും മുല്ലപ്പെരിയാര്‍ ഭീഷണി ഏറ്റവുമധികം നേരിടുന്ന കോട്ടയത്തെ വിവിധ പള്ളികളിലും മമ്മൂട്ടിയുടെ ആരാധകര്‍ പ്രാര്‍ഥന നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും മമ്മൂക്കയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് ഫാന്‍സിനെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.


നിങ്ങളെ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഒരു ദിനം നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നിങ്ങള്‍ പറയുന്ന ഒരു വാക്ക് ജനലക്ഷങ്ങള്‍ക്ക് പ്രചോദനമായി തീരുമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സിനിമയില്‍, പണമുണ്ടാക്കുന്നതില്‍ മാത്രമാണ് താത്പര്യമെന്നു തോന്നുന്നു-താരങ്ങളുടെ മൗനത്തില്‍ പ്രതിഷേധിച്ച് ഒരു ആരാധകന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റു ചെയ്തു. ഇതു പോലെ താരങ്ങള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകള്‍ കാണാം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍.

പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിഷയത്തില്‍ മൗനം പാലിയ്ക്കുമ്പോള്‍ ചിലയുവതാരങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

English summary
The fans association of megastars like Mammootty, Mohanlal and Prithviraj are in great dilemma now. The issue over the Mullaperiyar dam is soaring high across the state and on social networking sites, but the majority of actors in the Malayalam cinema industry are yet to raise their voice to save Kerala. ,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam