»   » സിനിമയിലെ ഉച്ചനീചത്വങ്ങള്‍

സിനിമയിലെ ഉച്ചനീചത്വങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/04-partiality-in-malayalam-film-world-2-aid0166.html">Next »</a></li></ul>
Movie Projector
കുറെയധികം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഔട് പുട്ടാണ് ഓരോ സിനിമയും. പ്രൊഡക്ഷന്‍ ബോയ് മുതല്‍ സൂപ്പര്‍ താരവും സംവിധായകരും വരെ വ്യത്യസ്തമായ അളവില്‍ സഹകരിച്ചുകൊണ്ട് രൂപപ്പെടുത്തുന്നതാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമയില്‍ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലാതിരിക്കണം.

മറ്റൊരു തൊഴില്‍ മേഖലകളിലും നിലനില്‍ക്കാത്ത കാണാന്‍ സാദ്ധ്യതയില്ലാത്ത രസകരവും ലജ്ജാകരവുമായ കാര്യങ്ങള്‍ നമ്മുടെ സിനിമയുടെ പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതാണ് സത്യം.

സിനിമയുടെ ഈറ്റില്ലമായ തമിഴകത്തു പോലും ഇത്രയധികം ചേരിതിരിവുകള്‍ കാണുന്നില്ല. തമിഴര്‍ക്ക് സിനിമ ദൈവികമായ ഒരു സംഭവമാണ്. സാങ്കേതികവിദഗ്ധരും ഇതര മേഖലകളില്‍ ഉള്ളവരും പരസ്പരം ബഹുമാനിക്കുകയും വലിയ ആദരവോടെ തങ്ങളുടെ തൊഴിലിനെ സമീപിക്കുകയും ചെയ്യുന്നതേ ഇവിടെ കാണാന്‍ കഴിയുകയുള്ളു.

മികച്ച സിനിമകളുണ്ടാവുന്ന മലയാളത്തില്‍ ഇങ്ങനെയല്ല എന്നല്ല മറിച്ച് ഒരു ലൊക്കേഷനില്‍ ചെന്നാല്‍ കാണുന്ന കാഴ്ചയിലെ വ്യത്യാസങ്ങള്‍ ഈ മാറ്റത്തിന് തെളിവാകും. ഏതുതൊഴില്‍ പരിസരങ്ങളിലും ആളും തരവും, ജോലിഭാരം, ടെന്‍ഷന്‍, അനുഭവസമ്പത്ത്, ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തരീതിയിലുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടി വരും. സിനിമയിലും ഇത് അനിവാര്യമാണ്.

അടുത്ത പേജില്‍
സെറ്റിലെ ഭക്ഷണത്തിലും വിവേചനം

<ul id="pagination-digg"><li class="next"><a href="/features/04-partiality-in-malayalam-film-world-2-aid0166.html">Next »</a></li></ul>
English summary
For a profession in the tinsel world that sees a amalgamation of the work of spot boys, producers, super stars and hundreds of others has also been witnessing the worst sort of favoritist behavious bordering on partiality. This attitude among certain groups of film makers have caused a lot of shame and embarassment to the whole of the cinema world

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam