സെറ്റിലെ ഭക്ഷണത്തിലും വിവേചനം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/04-partiality-in-malayalam-film-world-1-aid0166.html">« Previous</a>

Movie Camera
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. എല്ലാവരും എല്ലാംമറന്ന് ഒന്നിക്കുന്ന ഇടം. സിനിമയിലെ ഉച്ചനീചത്വങ്ങള്‍ മറനീക്കിപുറത്തുവരുന്ന ഒരു പ്രധാന സ്ഥലവും ഭക്ഷണത്തിനുള്ള ഇടം തന്നെയാണ്.

താരങ്ങളെ നമുക്ക് വിടാം. മറ്റുള്ളവരെ എടുത്താല്‍ അവസ്ഥ ലജ്ജയുണ്ടാക്കുന്നതാണ്. ഉദാഹരണത്തിന് ക്രെയിന്‍ തൊഴിലാളികള്‍, യൂനിറ്റിലെ ജോലിക്കാര്‍ ഇവര്‍ക്ക് പ്രത്യേകസ്ഥലത്ത് ഭക്ഷണം. ഭക്ഷണ സാധനങ്ങളിലും വ്യത്യാസങ്ങള്‍ കാണും.

മറ്റൊരു വിഭാഗത്തിന് വേറൊരു സ്ഥലത്ത് ഭക്ഷണം, സൂപ്പര്‍ ആളുകള്‍ക്ക് കസേരയിട്ട് സൂപ്പര്‍സെറ്റപ്പ് ഭക്ഷണം തൊഴിലാളികള്‍ക്ക് സ്റ്റീല്‍ ഗ്ലാസില്‍ ചായ,സാദാ ബിസ്‌കറ്റ്, മുകളിലേക്കു ചെല്ലുംതോറും ചില്ലു ഗഌസ്സിലാകും ചായ, സൂപ്പറുകള്‍ക്ക് പോഷ് കപ്പുകള്‍, ഗുഡ് ഡേ ബിസ്‌കറ്റ്, ഫ്രൂട്‌സ്, ഇളനീര്‍.. ഇങ്ങനെ പോകുന്നു വിവേചനങ്ങള്‍.

ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും യാത്ര ചെയ്യുന്ന വണ്ടികള്‍ക്കുമൊക്കെ ഈ വ്യത്യാസങ്ങള്‍ ഉണ്ട്. നിരന്തരമായ ഈ അസന്തുലിതാവസ്ഥ ശീലമായിത്തീര്‍ന്നതുകൊണ്ട് ആരും ഇതൊന്നും ഗൗനിക്കാറില്ല.

ഈ വിവേചനം മലയാളചലച്ചിത്രത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. ഇത്തിരി ബുദ്ധിയും ഒരുപാട് സൂത്രപണികളും കൊണ്ടും സിനിമയില്‍ സുഖിക്കുന്നവരാണ് ഏറെയും. ഈ ജനകീയ മാധ്യമത്തിന്റെ ശക്തിയെ തിരിച്ചറിഞ്ഞ് മെച്ചപ്പെട്ട സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നവര്‍ വളരെ വിരളമാണ്.

എല്ലാ അവഗണനകള്‍ക്കുമീതേ സിനിമ നല്‍കുന്ന പ്രത്യേക ആവേശവും സുഖങ്ങളുമാണ് പലരേയും ഇവിടെവേരുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും.

ആദ്യ പേജില്‍
ചലച്ചിത്രലോകത്തെ ഉച്ചനീചത്വങ്ങള്‍

<ul id="pagination-digg"><li class="previous"><a href="/features/04-partiality-in-malayalam-film-world-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X