twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണികളെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/05-santosh-pandit-and-malayalam-filmdom-2-aid0166.html">« Previous</a>

    Santosh Pandit
    സാള്‍ട്ട് ആന്റ് പെപ്പറും ഇന്‍ഡ്യന്‍ റുപ്പിയും പണ്ഡിറ്റ് സിനിമയും ഹിറ്റാക്കുന്നതും നമ്മള്‍ തന്നെ. തേജാഭായിയും ഉലകം ചുറ്റും വാലിബനും കണ്ട് കൂവിവിളിച്ച് പ്രാണരക്ഷാര്‍ത്ഥം ഓടുന്നവര്‍ തന്നെ പണ്ഡിറ്റ് സിനിമ കൂവിയും തെറിപറഞ്ഞും മുഴുനീളെ കണ്ടിരിക്കുന്നു.

    കാഴ്ചക്കാരെ ആര്‍ക്കെങ്കിലും കുറ്റപ്പെടുത്താനാവുമോ? സന്തോഷ് പണ്ഡിറ്റ് ആരാണ് എന്ന് ഇനിയും
    ശരിക്കുമനസ്സിലാവാത്ത പാവം വീട്ടമ്മമാര്‍ക്കുവേണ്ടി നല്ല പണം കൊടുത്ത് ചാനലുകാര്‍ ഈ സിനിമ വാങ്ങി വിശേഷദിവസങ്ങളിലൊന്നില്‍ ടെലികാസ്റ്റ് ചെയ്‌തേയ്ക്കും.

    അങ്ങിനെ നാം സമ്പൂര്‍ണ്ണ ആനന്ദം കണ്ടെത്തും. ഇങ്ങനെ പറഞ്ഞ് വരുമ്പോള്‍ രണ്ടുകാര്യമാണ് ഓര്‍മ്മയില്‍വരിക. അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലെങ്കില്‍ മറ്റാരോ അവിടെ കേറിയിരിക്കും. രണ്ടാമത്തേത് പ്രിയദര്‍ശന്‍ പറഞ്ഞ കാര്യമാണ്.

    അഞ്ച് ദേശീയ അവാര്‍ഡുകള്‍ നേടിയ കാലാപാനിയെ ഇവിടുത്തെ ബുദ്ധിജീവികള്‍ വിമര്‍ശിച്ചപ്പോള്‍ ഞാന്‍ തളര്‍ന്നുപോയിരുന്നു. ആ സിനിമയുടെ സാങ്കേതിക നിലവാരത്തേക്കുറിച്ച് ആരും പറഞ്ഞില്ല. പിന്നീട് ചന്ദ്രലേഖയുടെ സെറ്റില്‍ ലാല്‍ ഒരു തമാശ പോലെ പറഞ്ഞു. നമുക്ക് നല്ലത് ഇത്തരം സിനിമകളാ..എന്തിനാ വെറുതെ കയ്യിലിരിക്കുന്ന കാശുമുടക്കി വല്ലവരുടേയും ചീത്ത കേള്‍ക്കുന്നതെന്ന്- എന്താ സത്യമല്ലേ..സന്തോഷ് പണ്ഡിറ്റിന് കയ്യടിക്കുവാന്‍ വിധിച്ചവര്‍ അതുചെയ്യട്ടെ..

    ആദ്യപേജില്‍

    ഇത് 'പണ്ഡിതന്മാര്‍' വാഴുന്നകാലം!

    <ul id="pagination-digg"><li class="previous"><a href="/features/05-santosh-pandit-and-malayalam-filmdom-2-aid0166.html">« Previous</a>

    English summary
    Santhosh Pandit's story is considered as one without precedence in the history of Mollywood. With meticulous precision, M-town had always written off films which lacked engaging storylines. The sail has not been smooth even for the biggies, whenever their films failed to impress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X