»   » നവാഗതര്‍ ചെയ്യുന്നതും ചെയ്യേണ്ടതും

നവാഗതര്‍ ചെയ്യുന്നതും ചെയ്യേണ്ടതും

Posted By:
Subscribe to Filmibeat Malayalam
New Comers
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ സിനിമ എന്നത് സാധാരണക്കാരനോട് കൃത്യമായ് അകലം സൂക്ഷിച്ച് , ഒരുപാട് രഹസ്യങ്ങളുടെ സ്വകാര്യതയുമായി നിലയുറപ്പിച്ച കോട്ടയായിരുന്നു. വഴിയോരങ്ങളിലും നഗരങ്ങളിലും കാണുന്ന സിനിമ ചിത്രീകരണങ്ങളും ഉദ്ഘാടനത്തിനെത്തുന്ന സെലിബ്രിറ്റികളായ താരങ്ങളുമാണ് അവരെ സംബന്ധിച്ചിടത്തോളം മുഖാമുഖം കാണുന്ന സിനിമ അനുഭവം.

ഇന്ന് സിനിമ ആര്‍ക്കും കൈയ്യെത്തി പിടിക്കാവുന്ന വിധം പരിസരങ്ങളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ പഠനവിഷയങ്ങള്‍ തിരെഞ്ഞെടുത്ത് പുതിയ തലമുറ കാര്യങ്ങളെ തങ്ങളുടെ വരുതിയിലേക്കു കൊണ്ടുവരുന്നു.

പെണ്‍കുട്ടികളും സിനിമ പഠനങ്ങളിലും ബന്ധപ്പെട്ട മേഖലകളിലും സജീവമായ് ഇടപെടുന്നുണ്ട്. ദൃശ്യമാധ്യമരംഗത്ത് ചാനലുകള്‍ ഉയര്‍ത്തുന്ന സാദ്ധ്യതകളുടെ വലിയ ലോകവും അവസരങ്ങള്‍ തുറന്നു വെച്ച പരസ്യമേഖലയുമൊക്കെ ഈ വളര്‍ച്ചയിലേക്ക് യുവത്വത്തെ നയിക്കുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഐ.ടി മേഖലയിലെ കുതിപ്പും വിഷ്വല്‍ മീഡിയായെ ഏറെ സഹായിക്കുന്നു. ഇങ്ങിനെ വ്യത്യസ്തമായ രീതിയില്‍ സിനിമയില്‍ ഇടപെടലുകള്‍ കൂടി ക്കൊണ്ടിരിക്കുമ്പോഴും നിര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

സാങ്കേതിക രംഗത്തെ മികവിനപ്പുറം ക്രിയാത്മകവും പരീക്ഷമാത്മകവുമായ പ്രകടനങ്ങള്‍ നിരാശഭരിതമാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറിലേറെ നവാഗത സംവിധായകര്‍ മലയാളസിനിമകള്‍ ചെയ്തു. തമിഴിലും ഈ വിധം നവാഗതരും പുതിയ സിനിമകാഴ്ചകളും ഉടലെടുക്കുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ സിനിമകളോട് മത്സരിച്ച് തമിഴിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ വിജയം കൈവരിക്കുമ്പോള്‍ മലയാളത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ നവാഗതര്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നവ സിനിമാസങ്കല്‍പ്പങ്ങള്‍ പലപ്പോഴും കോളിവുഡ്ഡിലെ പുത്തന്‍സിനിമകളുടെ വികലമായ അനുകരണമായി മാറുന്നു.

ക്രിമിനല്‍ പാശ്ചാത്തലവും മൂര്‍ച്ചയേറിയ സെക്‌സുമാണ് ഇന്ന് നമ്മള്‍ പുതുമകൊണ്ടുകൈവരിക്കുന്നത്. വിദേശസിനിമകളുടെ പരോക്ഷമായ അനുകരണവും ഒരുഭാഗത്ത് മുടക്കം കൂടാതെ മുന്നേറുന്നു. ഇന്ത്യന്‍ ഭാഷാസിനിമകളില്‍ മികവ് പുലര്‍ത്തിയിരുന്ന മലയാളത്തിന്റെ പേരും പെരുമയും ഇന്ന് അധഃപതനത്തിലാണ്.

എണ്ണം കൂടുന്നതിനൊപ്പം ഗുണം കൂടാത്തത് അപചയം തന്നെയാണ്. എങ്ങിനേയും ഒരു സിനിമ ചെയ്യുക എന്ന യുവത്വത്തിന്റെ സ്വപ്നത്തിനപ്പുറം എന്തിന് ഈ സിനിമ ചെയ്യണം എന്ന പ്രായോഗികബുദ്ധി പ്രവര്‍ത്തിക്കണം.

English summary
Younger filmmakers in Mollywood seem to have one thing in common. They tend to team up with their friends for every consequent project that they get involved with.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam