ഭാര്യയെ പൃഥ്വി പറഞ്ഞു തിരുത്തട്ടെ

ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിയുടെ നിലപാടുകളും അഭിപ്രായങ്ങളും മനസ്സിലാക്കാം. എന്നാല്‍ ഇതുവരെ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ താര പത്‌നികളോ, താരഭര്‍ത്താക്കന്‍മാരോ ഇടപെടാത്ത വിധം സുപ്രിയ കടന്നുവരുന്നത് ഈ വിധമായി പോയി എന്നത് ഖേദകരമാണ്.
താന്‍ ബിബിസിയില്‍ റിപ്പോര്‍ട്ടറാണെന്നും ഇംഗ്ലീഷിലുള്‍പ്പെടെ പാണ്ഡിത്യമുണ്ടെന്നുമുള്ള കാര്യത്തിന് അടിവരയിടാനായിരുന്നോ ആ കമന്റ് എന്ന് വ്യക്തമല്ല. കാര്യങ്ങള്‍ വെട്ടിതുറന്ന് പറയുന്നതും,നിലപാടുകള്‍ ബുദ്ധിപരമായ് എടുക്കുന്നതും ഒക്കെ നല്ലതും പ്രശംസനീയവുമാണ് എന്നാല്‍ കാര്യമറിയാതെ ചില വെടക്ക് കമന്റുകള്‍ അടച്ച് പറയുന്ന്ത ശരിയല്ല.
വിവരവും വിദ്യഭ്യാസവും മറ്റുള്ളവരെ ചെറുതാക്കാനല്ല സ്വയം പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്താനുള്ള ആര്‍ജ്ജവം കൂടിയായിരിക്കണം. ഇംഗഌഷ് വിവാദം കത്തിപടരാതിരുന്നത് പൃഥ്വിയുടെ ഭാഗ്യം.
എന്തൊക്കെയായാലും ചലച്ചിത്രമേഘലയില്‍ നിന്നുപോകണമെങ്കില്‍ ആരാധകര്‍ എന്ന സമ്പത്ത് അനുദിനം വര്‍ധിക്കണമെന്നും അതിന് ഇത്തരം അനവസരത്തിലുള്ള ഇടപെടലുകള്‍ നടത്തരുതെന്നും പൃഥ്വി തന്നെ ഭാര്യയെ ബോധ്യപ്പെടുത്തണം.
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











