twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡേര്‍ട്ടിയായി തിളങ്ങിയ വിദ്യ

    By Shabnam Aarif
    |

    Vidya Balan
    ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മലയാളത്തിന് ഇത്തവണ കാര്യമായ നേട്ടങ്ങളൊന്നും ഇല്ല. എന്നാല്‍ അന്യഭാഷാ ചിത്രങ്ങളിലൂടെ മലയാളികള്‍ നമ്മുടെ മാനം കാത്തിട്ടുണ്ട്.

    ഡേര്‍ട്ടി പിക്ച്ചറിലൂടെ മികച്ച നടിയായി വിദ്യ ബാലന്‍, മികച്ച ചിത്രത്തിനുള്ള ആവാര്‍ഡ് പങ്കിട്ട ബ്യാരിയുടെ സംവിധായകന്‍ കെപി സൂവീരന്‍, ബ്യാരിയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായ മല്ലിക തുടങ്ങിയവരാണ് അന്യഭാഷാ ചിത്രങ്ങളിലൂടെ തിളങ്ങിയ മലയാളികള്‍.

    മിലാന്‍ ലുത്തീരിയ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ച്ചറില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയെ അവിസ്മരണീയമാക്കിയ വിദ്യ ബാലന്റെ അഭിനയ മികവിനെ ജൂറി അഭിനന്ദിച്ചു. വിദ്യയുടെ സില്‍ക്കിനോട് മത്സരിക്കാന്‍ കാര്യമായി ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

    സില്‍ക്കായുള്ള വിദ്യയുടെ പകര്‍ന്നാട്ടത്തെ അഭിനന്ദിക്കുന്നതിനൊപ്പം, ഇങ്ങനൊരു കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായ വിദ്യയിലെ ധൈര്യത്തെയും അഭിനന്ദിക്കണം. ശാരീരികമായും മാനസികമായും ഏറെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് സില്‍ക്കിനെ അഭ്രപാളിയില്‍ അവതരിപ്പിച്ചത്.

    ചിത്രത്തില്‍ 'അതിരു കടന്ന' രംഗങ്ങള്‍ വിദ്യ കഥാപാത്രത്തോട് തികഞ്ഞ നീതി പുലര്‍ത്തിക്കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റ പരിപൂര്‍ണ്ണതയ്ക്കു വേണ്ടി എന്തും വിട്ടു വീഴ്ചയ്ക്കും തയ്യാറാവുന്ന വിദ്യയുടെ സമര്‍പ്പണ മനോഭാവം വിദ്യയെ മലയാളി നടികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. ഇഈതു വിദ്യയിലെ പ്രൊഫഷണലിനെയാണ് കാണിക്കുന്നത്.

    നയന്‍ താരയെയും പ്രിയാ മണിയെടും പോലുള്ള അപവാദങ്ങള്‍ ഉണ്ട് എങ്കിലും മലയാളത്തിലെ ഭൂരിഭാഗം നടികളും വസ്ത്രധാരണത്തിന്റ് കാര്യത്തില്‍ വലിയ വിട്ടു വീഴ്ചയില്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്ന നിലപാടു സ്വീകരിക്കുന്നവരാണ്.

    ബംഗാളി സിനിമയായ ഭലോ ദേക്കോയിലൂടെ വെള്ളിത്തിരയിലെത്തിയ വിദ്യ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ആദ്യ ഹിന്ദി സിനിമയായ പരിണീതയിലൂടെയാണ്. ലഗേ രഹോ മുന്നാഭായി ഏറെ ജനശ്രദ്ധ നേടിക്കൊടുത്തെങ്കിലും ബോളിവുഡിലെ മുന്‍നിര നായികമാരുടെ ഇടയില്‍ വിദ്യയ്ക്ക് സീറ്റുണ്ടായിരുന്നില്ല.

    എന്നാല്‍ ഡേര്‍ട്ടി പിക്ച്ചറിലൂടെ കാര്യങ്ങള്‍ തലകീഴ്‌മേല്‍ മറിഞ്ഞു. നിരവധി ചലച്ചിത്രങ്ങളിലേക്ക് ഓഫറുകള്‍ ലഭിയ്ക്കുന്ന വിദ്യയുടെ പ്രതിഫലവും കുതിച്ചുയര്‍ന്നു.

    എന്നാല്‍ സില്‍ക്ക് തന്റെ ഉത്തരവാദിത്തം കൂട്ടി എന്ന പറയുന്ന വിദ്യ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചു മതി എന്ന നിലപാടിലാണ്.

    രാശിയില്ലാത്ത നടി എന്ന ചീത്തപ്പേരു ചാര്‍ത്തി മുന്‍പ് ചക്രം എന്ന ചിത്രത്തില്‍ നിന്നും ചിത്രീകരണം പകുതിയോളമായപ്പോള്‍ വിദ്യയെ ഒഴിവാക്കിയ പാരമ്പര്യമാണ് മലയാളത്തിനുള്ളത്. എന്നാല്‍ ഇപ്പോള്‍ വിദ്യയെ എങ്ങനെയെങ്കിലും ഒരു മലയാള സിനിമയില്‍ നായികയാക്കണം എന്നായിരിക്കുന്ന മലയാള സിനിമാ മനസ്സ്. ഈയിടെ ഉറുമിയില്‍ അഭിനയിച്ചിരുന്നെങ്കിലും അത് അതിഥിതാരമായായിരുന്നു.
    \

    English summary
    Actress Vidya Balan won her first National Award for her stellar performance in the biopic of southern sex symbol Silk Smitha in 'The Dirty Picture'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X