അംഗീകാരങ്ങളിലേക്ക് ഉയരാനാവാതെ മലയാളസിനിമ.

നല്ല സിനിമ ചെയ്യാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു മലയാളത്തിന്. വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചാല്‍ തല ഉയര്‍ത്തി പിടിച്ചു നില്ക്കുന്ന പാരമ്പര്യമാണ് മലയാളസിനിമയ്ക്കുണ്ടായിരുന്നത്.
എവിടെയാണ് നമ്മള്‍ പിന്‍തള്ളപ്പെട്ടു തുടങ്ങിയത്. ഒരു ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തവണ ഏറ്റവും മികച്ച സിനിമയില്‍ പങ്കുപറ്റിയത് ഒരു പാവം സിനിമയാണ് ബ്യാരി, നമുക്കതിന്‍ മേലുള്ള അവകാശം സുവീരന്‍ എന്ന മാഹിക്കാരന്‍ മലയാളിയാണ് സംവിധായകന്‍ എന്നതാണ്.
ബ്യാരി എന്ന കൊച്ചു സിനിമ എടുക്കാന്‍ വര്‍ഷങ്ങളായി നാടകരംഗത്തും സിനിമയിലും പ്രവര്‍ത്തിച്ചുവരുന്ന സുവീരന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയാണ്. ഇന്ന് അയാളെ കുറിച്ച് അഭിമാനം കൊള്ളുന്ന മലയാളി, ഇനിയും നല്ല സിനിമകളെ പ്രമോട്ട് ചെയ്യാന്‍ പഠിച്ചിട്ടില്ല എന്നതാണ് ഖേദകരം.
അടുത്ത പേജില്‍
More from Filmibeat
national film award vidhya balan indian rupee ranjith ദേശീയ ചലച്ചിത്ര അവാര്‍ഡ് ബ്യാരി വിദ്യ ബാലന് ഇന്ത്യന്‍ റുപ്പി രഞ്ജിത്ത്


Click it and Unblock the Notifications











