ആശ്വാസം ഇന്ത്യന്‍ റുപ്പി മാത്രം

ഉത്തരവാദിത്വമുള്ള കലാകാരനിലേക്കുള്ള രഞ്ജിത്തിന്റെ യാത്രയില്‍ ആ സിനിമകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നില്ക്കുക, കാഴ്ചക്കാരാവുക എന്ന മിനിമം പരിപാടിയാണ് പ്രേക്ഷകന് അവലംബിക്കാനുള്ളത്.
രോഹിണി ഹതംഘടിയുടെ അദ്ധ്യക്ഷതയിലുള്ള ജൂറി ഇത്തവണ സമാന്തര സിനിമകള്‍ക്കാണ് ഏറെ പ്രാധാന്യം നല്കിയിരിക്കുന്നത് എന്നത് നല്ല സൂചനയാണ്. മലയാളിയായ വിദ്യബാലനും, ഗൗതംനായരും ഒക്കെ അന്യഭാഷാ ചിത്രങ്ങളിലൂടെ വിഖ്യാതരായപ്പോഴും മലയാളിക്കു സംതൃപ്തി. എന്നാല്‍ നമ്മുടെ സ്വന്തം സിനിമകളുടെ വളര്‍ച്ചയെക്കുറിച്ചും താത്പര്യങ്ങളെക്കുറിച്ചും പ്രേക്ഷകരും നിര്‍മ്മാതാക്കളും സംവിധായകരും എഴുത്തുകാരും കൂടുതല്‍ ബോധവാന്‍മാരാകേണ്ടിയിരിക്കുന്നു. നല്ല ചിന്തയില്‍ നിന്നേ നല്ല സിനിമകള്‍ ഉണ്ടാവൂ.
സിനിമ ചിലവുകൂടിയ കലാരൂപമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വം കാശു തിരിച്ചിപിടിക്കാനുള്ള ശ്രമത്തിലായിരിക്കും എന്നത് ആശാസ്യമല്ല. കോടികള്‍ മുടക്കി കച്ചവടത്തനായ് ഇറക്കുന്നവയില്‍ മുക്കാല്‍ പങ്കും നഷ്ടത്തില്‍ കലാശിക്കുമ്പോള്‍ കലാമൂല്യം ഉയര്‍ത്തിപിടിക്കുന്ന പ്രതിബദ്ധതയുള്ള ചെറിയ സിനിമകള്‍ തന്നെയല്ലേ അഭികാമ്യം.
ഇന്നല്ലെങ്കില്‍ നാളെ അടയാളപ്പെടുത്താവുന്ന സിനിമകളിലേക്കുള്ള പ്രയാണം തന്നെയാണ് മലയാളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമത്തിന് യോജിക്കുക. സിനിമയുടെ ശക്തിയും സൗന്ദര്യവും വീണ്ടെടുക്കാന്‍ ശ്രമിക്കണം. അങ്ങനെ പുതിയ തലമുറയിലെ ക്രിയേറ്റീവായ ചെറുപ്പക്കാര്‍ സിനിമയുടെ ശക്തിയും സൌന്ദര്യവും വീണ്ടെടുക്കാന്‍ ശ്രമിക്കണം. അങ്ങിനെ മലയാളസിനിമ വീണ്ടും അംഗീകാരങ്ങളുടെ അര്‍ഹമായ ഇരിപ്പിടങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തണം.
ആദ്യപേജില്‍


Click it and Unblock the Notifications