പൃഥ്വിയുടെ വിവാഹമോ വില്ലനായത്?

എന്നാല്‍ വിവാഹത്തോടെയാണ് പൃഥ്വി കൂടുതല്‍ വിവാദ നായകനായത്. പൃഥ്വിയ്ക്ക് നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാമെന്ന് ഭാര്യ ഒരു ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞതാണ് തുടക്കം. ഇതിന്റെ ചുവടു പിടിച്ച് യുടൂബില്‍ വികലമായി ഇംഗ്ലീഷ് സംസാരിയ്ക്കുന്ന വീഡിയോ പ്രത്യക്ഷമായി. എന്നാല്‍ പൃഥ്വിയെ എതിര്‍ക്കുന്നവരുടെ രോഷം അതുകൊണ്ടൊന്നും അടങ്ങിയില്ല. പൃഥ്വിയേയും ഭാര്യയേയും ചേര്‍ത്തുള്ള എസ്എംഎസുകള്‍ സൃഷ്ടിക്കുന്നതിന് മാത്രമായി സമയം നീക്കി വച്ചിരിക്കുന്ന ചിലര്‍ ഉണ്ട്. സര്‍ദാര്‍ജി തമാശകള്‍ എന്നതിന് പകരം പൃഥ്വിരാജപ്പന്‍ ജോക്‌സ് ആണ് ഇന്നത്തെ യുവത്വം കൂടുതല്‍ ആസ്വദിയ്ക്കുന്നത്.
എന്നാല്‍ പല പരിഹാസങ്ങളും അതിരുകടക്കുമ്പോഴും മൗനം പാലിയ്ക്കുകയാണ് പൃഥ്വിയും കുടുംബവും. എന്നാല്‍ വിവാദങ്ങള്‍ക്ക് പൃഥ്വിയിലെ നടനെ തളര്‍ത്താനായിട്ടില്ല. റാണി മുഖര്‍ജിയുടെ നായകനായി അഭിനയിക്കുന്ന അയ്യ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായി മുംബൈയിലേയ്ക്കു പോകാനൊരുങ്ങുകയാണ് പൃഥ്വി.
മുന്‍പേജില്‍


Click it and Unblock the Notifications