പൃഥ്വിയ്ക്ക് വൈവിധ്യങ്ങള്‍ ലഭിച്ചില്ല

ഇതില്‍ നിന്നും സ്വയം തിരിച്ചറിയാതിരുന്ന പൃഥ്വി വീണ്ടും ഒട്ടേറെ ചിത്രങ്ങളില്‍ ന്നുപോയി. ചിലതിലെല്ലാം നല്ല വൈഭവം പ്രകടിപ്പിച്ചപ്പോള്‍ ചിലതെല്ലാം തകര്‍ന്നുവീണു.
അമ്മക്കിളിക്കൂട്, ക്ലാസ്സ്‌മേറ്റ്‌സ്, വയലന്റ്‌സ്, സ്വപ്നക്കൂട് തുടങ്ങിയവ ഈ നടന്റെ മികച്ച അഭിനയത്തിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോള്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ മാണിക്യക്കല്ല, ഉറുമി തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വി സ്വന്തം കഴിവ് പ്രകടിപ്പിച്ചു.
തന്റെ ശരീരം, ആരോഗ്യം, പ്രായം, സൗന്ദര്യം, മാനറിസങ്ങള്‍, ഇവയൊക്കെ ഉപയോഗപ്പെടുത്തിയ പാത്രസൃഷ്ടികള്‍ ആഴത്തിലുള്ള ഇന്‍വോള്‍വ്‌മെന്റ് ആവശ്യപ്പെടാത്തിടത്തോളം അഭിനോതാവിന് വെല്ലുവിളികളില്ല.
തന്നെ തേടിവരുന്ന കഥാപാത്രം തന്റെ മാനറിസങ്ങള്‍ക്കപ്പുറത്തുള്ള സാധ്യതകള്‍ ആവശ്യപ്പെടുമ്പോള്‍ ആ വെല്ലുവിളികളെ സൂക്ഷ്മാംശങ്ങളിലേറ്റുവാങ്ങുക എന്ന ദൗത്യനിര്‍വ്വഹണമാണ് നടന്റെ ബാദ്ധ്യതയും സാദ്ധ്യതയും എന്നിരിക്കെ പലചിത്രങ്ങളിലും രാജുവിന് സാദ്ധ്യമാവാതെ പോയതും അതായിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications