»   »  അവാര്‍ഡ് സലിമിന്റെ തലയ്ക്ക് പിടിച്ചു?

അവാര്‍ഡ് സലിമിന്റെ തലയ്ക്ക് പിടിച്ചു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/08-salim-against-jagathy-2-aid0167.html">Next »</a></li></ul>
Salim Kumar
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ തന്നെ തേടിയെത്തിയ ദേശീയ അവാര്‍ഡ് നടന്‍ സലിം കുമാറിനെ അഹങ്കാരിയാക്കി മാറ്റിയോ? അവാര്‍ഡ് ലഭിച്ചതിന് ശേഷം വിവിധ വേദികളിലായി സലിം കുമാര്‍ നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങളാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയിരിക്കുന്നത്.

ഒരു മലയാളി നടന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിയ്ക്കുന്നത് ഇതാദ്യമായല്ല. എന്നാല്‍ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സലിം കുമാറിന്റെ പെരുമാറ്റം വേറൊരു തരത്തിലായെന്ന് നടനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.

സലിമിന്റെ സ്വഭാവത്തെ അവാര്‍ഡ് നേടിയതിന് ശേഷവും അതിന് മുമ്പും എന്നിങ്ങനെ രണ്ടായി തിരിയ്ക്കാമെന്ന അഭിപ്രായക്കാരാണിവര്‍. അടുത്തിടെ മലയാള സിനിമയിലെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിനെതിരെ സലിം കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ജഗതിയുടെ ഒരു പ്രസ്താവനയാണ് സലിമിനെ ചൊടിപ്പിച്ചത്.

ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന അവസ്ഥയായി. ഭരത് ഗോപിയ്ക്ക് വരെ നല്‍കിയ ദേശീയ അവാര്‍ഡിനെ മാത്രമേ ഗൗരവമായി കാണാനാകൂ എന്നായിരുന്നു ജഗതി പറഞ്ഞത്. എന്നാല്‍ അത് ജഗതി ശ്രീകുമാര്‍ എന്ന നടന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

സലിമിന് അവാര്‍ഡ് ലഭിച്ചതിനെ പറ്റിയോ അതിന്റെ മൂല്യത്തെ കുറിച്ചോ ആയിരുന്നില്ല ജഗതിയുടെ പരാമര്‍ശം. സലിം അതില്‍ പ്രകോപിതനാവേണ്ട ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു വിമര്‍ശനത്തിന് തുനിഞ്ഞതെന്തിനാണെന്ന വലിയ ചോദ്യം അവശേഷിയ്ക്കുന്നു

അടുത്ത പേജില്‍
ജഗതിയെ വിമര്‍ശിച്ചതിന് പിന്നില്‍

<ul id="pagination-digg"><li class="next"><a href="/features/08-salim-against-jagathy-2-aid0167.html">Next »</a></li></ul>
English summary
Award winning actor Salim Kumar criticized Jagathy Sreekumar for his comment about the value of national award.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam