ജഗതിയെ വിമര്‍ശിച്ചതിന് പിന്നില്‍

ആദാമിന്റെ മകനിലൂടെ ദേശീയ അവാര്‍ഡ് കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ സലിം കുമാര്‍ ഈ കഥാപാത്രങ്ങളെയൊക്കെ മറന്നു കളഞ്ഞുവെന്ന് തോന്നുന്നു. ജഗതിയുടെ ഒരു പരാമര്‍ശത്തില്‍ പ്രകോപിതനായ സലിം പറഞ്ഞു കൂട്ടിയതൊന്നും മലയാളി പ്രേക്ഷകര്‍ മറന്നിട്ടില്ല.
അവാര്‍ഡുകളൊന്നും കിട്ടാതെ പോയ പ്രായമായ ഒരാളുടെ നിരാശയാണ് ജഗതിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നായിരുന്നു സലിമിന്റെ പ്രഖ്യാപനം. ജഗതിയുടെ അഭിനയപ്രതിഭ പ്രേക്ഷകര്‍ അംഗീകരിച്ച്ു കഴിഞ്ഞതാണ്. അതിന് അവാര്‍ഡിന്റെ പിന്‍ബലം ആവശ്യമില്ല.
തനിയ്‌ക്കെതിരെ ജഗതി നടത്തിയ എന്തെങ്കിലുമൊരു പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നില്ല സലിം. പകരം ഒരാവശ്യവുമില്ലാതെ ജഗതിയെന്ന മഹാനടനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു.
പുതിയ ആളുകളും ചെറുപ്പക്കാരും വന്ന് അംഗീകാരങ്ങള്‍ നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വാഭാവികമാണെന്നു പറയുന്ന സലിം കുമാര്‍ താന്‍ വെറും കോമാളിയായി മാറുകയാണെന്ന് അറിയുന്നില്ല. ജഗതിയ്‌ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ സലിമിനെ പ്രേരിപ്പിച്ചത് അവാര്‍ഡ് നേടിയതിന്റെ അഹങ്കാരം തന്നെയാണെന്ന് വിമര്‍ശകര്‍ വിധിയെഴുതിയാല്‍ അവരെ കുറ്റംപറയാനാകില്ല.
എന്നാല്‍ ജഗതിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഒതുങ്ങിയില്ല സലിമിന്റെ പ്രകടനം. കുടുംബസദസ്സിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെതിരെയായിരുന്നു സലിം വാളോങ്ങിയത്.
അടുത്ത പേജില്‍


Click it and Unblock the Notifications