അന്തിക്കാട് എന്തുകൊണ്ട് മിണ്ടാതിരുന്നു?

മലയാളി പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകള്‍ ഒരേ റൂട്ടിലോടുന്ന ബസാണെന്നായിരുന്നു സലിം കുമാറിന്റെ പ്രഖ്യാപനം. സത്യന്‍ അന്തിക്കാടിനെ പോലൊരു സംവിധായകനെതിരെ ഇത്തരമൊരു വിമര്‍ശനം നടത്താന്‍ മാത്രം അഹങ്കാരിയായോ സലിം കുമാറെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഓരോ മലയാളി പ്രേക്ഷകനും മനസ്സില്‍ ചോദിച്ചിട്ടുണ്ടാവണം.
എന്നാല്‍ തനിയ്‌ക്കെതിരെ സലിം നടത്തിയ പരാമര്‍ശത്തിന് സത്യന്‍ മറുപടി നല്‍കിയില്ല. ഇത്തരമൊരു പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല എന്ന് സത്യന്‍ കരുതിയിട്ടുണ്ടാവണം.
തന്റെ പ്രസ്താവനയിലൂടെ സലിം കോമാളിയായി മാറിയപ്പോള്‍ മൗനത്തിലൂടെ താന്‍ വലിയവനാണെന്ന് തെളിയിക്കുകയായിരുന്നു കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍. കാഞ്ചീവരം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച നടന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍
സലിം കുമാറിന് ഒരു പാഠമായി തീര്‍ന്നേക്കാം.
അടുത്ത പേജില്‍


Click it and Unblock the Notifications