twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലിമിന് പ്രകാശ് രാജ് നല്‍കുന്ന പാഠം

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/features/08-salim-against-jagathy-3-aid0167.html">« Previous</a>

    Prakash Raj
    കാഞ്ചീവരം എന്ന ചിത്രത്തിലെ തന്റെ അഭിനയം ദേശീയ പുരസ്‌കാരത്തിന് വഴി തുറന്നപ്പോള്‍ പ്രകാശ് രാജ് കൂടുതല്‍ എളിമയുള്ളവനായി മാറി. ദേശീയ തലത്തില്‍ താന്‍ അംഗീകരിയ്ക്കപ്പെട്ടുവെന്നത് കൊണ്ട് ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടനാണെന്ന ധാരണയൊന്നും തനിയ്ക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ഈ വര്‍ഷം തനിയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രം, തിരക്കഥ, സംവിധായകന്‍ തുടങ്ങിയ പ്രധാനപ്പെട്ട ഘടകങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചില്ല. അടുത്ത വര്‍ഷം അത് മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ പുരസ്‌കാരം അയാള്‍ക്ക് ലഭിയ്ക്കും.

    അംഗീകാരവും അനുമോദനവും തന്റെ ഉത്സാഹം വര്‍ദ്ധിപ്പിക്കാനുള്ളതാണെന്നും അല്ലാതെ അതിന്റെ ലഹരി തലയ്ക്കു പിടിയ്ക്കാനുള്ളതല്ലെന്ന് കൂടി പ്രകാശ് രാജ് പറഞ്ഞു നിര്‍ത്തുമ്പോള്‍ ഈ വാക്കുകള്‍ സലിമിന് ഒരു പാഠം തന്നെയാണ്.

    പുരസ്‌കാരങ്ങളും അനുമോദനങ്ങളും തന്നെ തേടിയെത്തുമ്പോള്‍ സലിമില്‍ നിന്ന് കൂടുതല്‍ വിനയത്തോയുള്ള പെരുമാറ്റമാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.

    നെടുമുടി വേണു, തിലകന്‍, ജഗതി തുടങ്ങിയ മഹാരഥന്‍മാര്‍ പ്രേക്ഷകമനസ്സിന്റെ അംഗീകാരം നേടിയെടുത്തവരാണ്. പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയില്ലെങ്കിലും ജനമനസ്സില്‍ അവര്‍ അംഗീകരിയ്ക്കപ്പെട്ടു കഴിഞ്ഞു എന്ന സത്യം സലിം ഓര്‍മ്മിക്കുന്നത് നന്ന്.

    ആദ്യ പേജില്‍
    അവാര്‍ഡ് സലിമിന്റെ തലയ്ക്ക് പിടിച്ചു?

    <ul id="pagination-digg"><li class="previous"><a href="/features/08-salim-against-jagathy-3-aid0167.html">« Previous</a>

    English summary
    Award wiining actor Salim Kumar critcised Jagathy Sreekumar for his comment about the value of national award.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X