സ്ത്രീകള്‍ക്കെന്താ അഹങ്കാരം പാടില്ലേ?

By Ravi Nath

Next »

« Previous

Nithya Menon and Rima Kallingal
മലയാളസിനിമയില്‍ പുരുഷ കേസരികളാണ് എക്കാലത്തും ജാടയുടെ അധീശത്യം നിലനിര്‍ത്തിയിരുന്നത്, അതിപ്പോള്‍ പുതിയ തലമുറയിലെ പെണ്‍കേസരികള്‍ ഏറ്റെടുക്കുന്നത് അങ്ങിനെ കൈയും കെട്ടിനോക്കി നില്ക്കാനാവുമോ..? അതും മെഗാതാരങ്ങളെ പോക്കറ്റിലിട്ടു നടക്കുന്ന പ്രൊഡ്യൂസര്‍ മാരുടെ അടുത്ത്. ഇതാണ് ചിന്താഗതി.

ഇങ്ങനെ സുന്ദരിമാരെ ചുറ്റിപ്പറ്റി വിലക്കുകള്‍ വരുമ്പോള്‍ പ്രേക്ഷകശ്രദ്ധ മാറിമറഞ്ഞുപോകും. ആന്റോജോസഫിന്റെ വലുപ്പം അറിയാതെ മാറിയതാണോ...? ആളറിയാതെ പറ്റിയതാണോ, ഇനി അതോ നിര്‍മ്മാതാവിനെ കൊച്ചാക്കാന്‍ ശ്രമിച്ചതാണോ...? ഇതൊക്കെയാണ് ചോദ്യങ്ങള്‍.

എന്നാല്‍ ഇതൊന്നുമല്ല നിത്യയ്ക്ക് പറയാനുള്ളത്. ഭക്ഷണം കഴിക്കാനും മേക്കപ്പിനും കൂടി അനുവദിച്ച അരമണിക്കൂറിനുള്ളില്‍ മറ്റൊരു പ്രൊഡ്യൂസറെകൂടി കാണാന്‍ ചെല്ലണമെന്ന് പറഞ്ഞാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകും. അതുകൊണ്ട് മാനേജരെ അവരോട് സംസാരിക്കാന്‍ ചട്ടംകെട്ടി. സീന്‍ കഴിയുമ്പോള്‍ നേരില്‍ കാണാമെന്നും പറഞ്ഞുവത്രേ.

വന്നവര്‍ ചില്ലറക്കാരല്ലല്ലോ, സൂപ്പര്‍താരങ്ങളെല്ലാം വിളിപ്പുറത്തുള്ളവര്‍, അവര്‍ക്ക് ഇളമുറക്കാരിയുടെ രീതികള്‍ പിടിച്ചില്ല. അവര്‍ വാറോല പുറപ്പെടുവിച്ചു. മാനേജരെ വെച്ചതു പോലുള്ള സ്വകാര്യമായ കാര്യങ്ങളില്‍ വരെ ഇടപെടുകയാണ് അവര്‍ ചെയ്തത്.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X