ദുല്‍ക്കര്‍ സല്‍മാനുമുണ്ട് മാനേജര്‍

ഇവിടെ എല്ലാവര്‍ക്കും മാനേജര്‍മാരുണ്ട് ഏറ്റവും പുതിയ സുപ്പര്‍താരപുത്രന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാനുപോലുമുണ്ട്. ഇതൊക്കെ അവരുടെ സ്വന്തം കാര്യമാണെന്ന് നിര്‍മ്മാതാക്കള്‍ ഓര്‍ക്കേണ്ടതല്ലേ.
ഇതിലും വലിയ ഭൂമികുലുക്കങ്ങള്‍ മലയാള സിനിമയില്‍എത്രയോ ഉണ്ടായിരിക്കുന്നു. വണ്ടിചെക്കുകള്‍ കൊടുത്തതിന് ദിലീപിന് കേസ് കൊടുക്കേണ്ടി വന്നില്ലേ നിര്‍മ്മാതാവിനെതിരെ? സുരേഷ് ഗോപിയും കാവ്യമാധവനുമൊക്കെ വണ്ടിചെക്കുകഥകള്‍ പറഞ്ഞിട്ടുണ്ട്. എത്രയോ നിര്‍മ്മാതാക്കളുടെ കണ്ണീരുവീണ ലൊക്കേഷനുകള്‍ നിരവധിയുണ്ട്.
സൂപ്പര്‍ താരങ്ങളുടേയും മറ്റ് താരങ്ങളുടേയും കെടുകാര്യസ്ഥതകൊണ്ട് അന്നൊന്നും സംഭവിക്കാത്ത കാര്യങ്ങള്‍ ഒരു വളര്‍ന്നുവരുന്ന പെണ്‍കുട്ടിയോട് കാണിച്ചത് ക്രൂരമായി പോയില്ലേയെന്ന് ആലോചിക്കേണ്ടത് തന്നെയാണ്.
ഇത് ഒരു സാദാ നിര്‍മ്മാതാവാണെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ല. ഏഴുമണിക്ക് ഷൂട്ട് വെച്ചാല്‍ പന്ത്രണ്ടുമണിക്കു വരുന്ന താരങ്ങള്‍ നിരവധി. ഇരിക്കാന്‍ കാരവാന്‍, പി.എ, മാനേജര്‍, മേക്കപ്പ്, ടച്ചപ്പ്, ഭക്ഷണം, കോസ്റ്റിയൂം ഇങ്ങനെ നിരവധി പരിവാരങ്ങളെ യാതൊരുമടിയുമില്ലാതെ താരപദവികള്‍ക്കനുസൃതമായ് പരിപാലിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഒരു മാനേജരോട് സംസാരിക്കൂ എന്ന് പറഞ്ഞത് ഇന്‍സള്‍ട്ടായി പോയെന്നതാണ് സത്യം.


Click it and Unblock the Notifications