»   » ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

Written By:
Subscribe to Filmibeat Malayalam

പുറത്ത് നിന്ന് നോക്കിയാല്‍ കാണുന്നതുപോലെ സിനിമ അത്ര സുഖമുള്ള മേഖലയല്ല. എ.സി തിയേറ്ററിലിരുന്ന് സിനിമ കാണുന്നവരും, വ്യാജ സിഡികള്‍ ഇറക്കുന്നവരും, ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും സോഷ്യല്‍ മീഡിയിയല്‍ സിനിമയ്ക്ക് റേറ്റിടുന്നവരും അറിയാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ ആയ ചില അപകട മേഖലകളും സിനിമയ്ക്കകത്തുണ്ട്.

ഒരു സിനിമ കഥയെഴുതി തിരക്കഥയെഴുതി നിര്‍മാതാവിനെ സംഘടിപ്പിച്ച് താരങ്ങളെ നിശ്ചയിച്ച് ഷൂട്ടിങ് തുടങ്ങി റിലീസിനെത്തിക്കുന്നതുവരെയുള്ള വലിയ വലിയ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്താം. പ്രശ്‌നങ്ങള്‍ മാത്രമല്ല, അപകടങ്ങളും ഇതിനൊപ്പമുണ്ട്. ഷൂട്ടിങ് വളരെ അപകടം പിടിച്ച മേഖല തന്നെയാണ്. അല്ലെന്ന് പറയാന്‍ മലയാളത്തിന്റെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയനെ ഓര്‍മിയ്ക്കുന്നവര്‍ക്ക് പറയാന്‍ കഴിയില്ല.

കോളിളക്കം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മലയാള സിനിമയ്ക്ക് ജയന്‍ എന്ന മഹാ പ്രതിഭയെ നഷ്ടപ്പെട്ടത്. ജയന്റെ മരണം ഷൂട്ടിങ് ലൊക്കേഷനുകളെ ഭയപ്പെടുത്തിയെങ്കിലും മലയാള സിനിമ സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് ഭയന്ന് വിട്ടുനിന്നൊന്നുമില്ല. ജയന്റെ രക്തസാക്ഷിത്വം ഓര്‍ത്തുകൊണ്ട് മലയാള സിനിമയിലെ ചെറുതും വലുതുമായ പത്ത് അപകടങ്ങളെ കുറിച്ച് പറയാം.

വിവരങ്ങള്‍ക്ക് കടപ്പാട്: എംഎംഎസ്

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ഡ്യൂപ്പുകളെ ഉപയോഗിക്കാന്‍ പണ്ടു മുതലേ താത്പര്യമില്ലാത്ത മോഹന്‍ലാലിന് ആക്ഷന്‍ രംഗങ്ങളിലും പലപ്പോഴും പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രമായ കാസനോവയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചുണ്ടായ ബൈക്ക് അപകടമാണ് അതിലൊന്ന്

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ദിലീപ് ചിത്രമായ നാടോടി മന്നന്റെ ചിത്രീകരണത്തിനിടെയാണ് അനന്യയ്ക്ക് അപകടം പറ്റിയത്. അബു സലീം അനന്യയുടെ കൈ പിടിച്ച് എറിയുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. വീഴ്ചയില്‍ അനന്യയുടെ ഇടത്തെ കൈയ്യുടെ എല്ല് ഒടിഞ്ഞു. രണ്ട് മാസം താരം വിശ്രമത്തിലായിരുന്നു

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

മറ്റൊരു ദിലീപ് ചിത്രമായ ശൃംഗാരവേലന്റെ ഷൂട്ടിങിനിടെയാണ് വേദിക വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു വലിയ വാട്ടര്‍ ടാങ്കിലേക്ക് ദിലീപ് വേദികയെ എടുത്തിടുന്നതായിരുന്നു രംഗം. ഇതിനായി താത്കാലികമായി കെട്ടിയുണ്ടാക്കിയ ടാങ്ക് വേദിക വന്ന് വീണ ശേഷം തകരുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ മുകളില്‍ വച്ചായിരുന്നു ഈ ചിത്രീകരണം എന്നത് ചെറുതെന്ന് തോന്നിയ്ക്കുന്ന ഈ അപകടത്തിന്റെ തീവ്രത കൂട്ടുന്നു

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഫഹദിന് പരിക്കേറ്റത്. ഫഹദ് വില്ലന്റെ ചവിട്ടേറ്റ് പുറകോട്ട് വീഴുന്നതായിരുന്നു രംഗം. ആ വീഴ്ചയില്‍ ഫഹദിന്റെ തല അടുത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ശക്തമായി ഇടിയ്ക്കുകയായിരുന്നു.

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കവെയാണ് കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലിനും അപകടം ഉണ്ടായത്. പാട്ട് രംഗത്തിനായി കൃത്രിമമായി കെട്ടിയുണ്ടാക്കിയ കടലാസ് തോണിയായിലായിരുന്നു ഷൂട്ടിങ്. അപ്രതീക്ഷിതമായി തോണി മറിയുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു. സമീപ വാസികളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമാണ് ഇരുവരെയും രക്ഷിച്ചത്

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

മമ്മൂട്ടിയും ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബി എന്ന ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച ഒരു സ്‌പോടന രംഗത്തായിരുന്നു ഈ സംഭവം. പൊട്ടിത്തെറിച്ച വാഹനത്തില്‍ നിന്നും ഒരു കഷ്ണം തന്റെ നേരെ വരുന്നത് കണ്ട മമ്മൂട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയും മോഹന്‍ലാലിന് അപകടം പറ്റിയിട്ടുണ്ട്. ചിത്രത്തില്‍ മരമടി ഷൂട്ടിന്റെ രംഗത്ത് ലാലിന്റെ കാലില്‍ ആണി തറിച്ചു കയറുകയായിരുന്നു. ആറ് തുന്നിക്കെട്ടല്‍ വേണ്ടി വന്ന ഈ അപകടം കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നു

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

സംവിധായകനും നടനുമായ ലാലിനും അപകടം നേരിടേണ്ടി വന്നിട്ടുണ്ട്. അയാള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ലാല്‍ കയറിയ തോണി മറിഞ്ഞ് അദ്ദേഹം കായലിലേക്ക് വീഴുകയായിരുന്നു.

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ഡാര്‍ക് ഫോറസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് മനോജ് കെ ജയന് അപകടമുണ്ടായത്. ശബരിമലയ്ക്കടുത്ത് സത്രം എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. മനോജ് കെ ജയന്‍ ഓടിച്ചുവന്ന ബൈക്ക് കാട്ടിലേക്ക് മറിയുകയായിരുന്നു

ലാലും ഫഹദും മമ്മൂട്ടിയുമൊക്കെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഷൂട്ടിങ് ലൊക്കേഷനിലെ 10 അപകടങ്ങള്‍

ഒടുവില്‍ ഈ ലിസ്റ്റില്‍ പെടുന്ന പേരാണ് സംവിധായകന്‍ വൈശാഖിന്റേത്. പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ കാര്‍ റൈസിങ് റിഹേഴ്‌സലിനിടെ പിന്നോട്ടെടുത്ത കാര്‍ സംവിധായകനെ ഇടിക്കാന്‍ വന്നു. തലനാരിഴയ്ക്കാണ് വൈശാഖ് രക്ഷപ്പെട്ടത്.

English summary
10 Actors Who Met With Accident On Set

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam