ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
സിനിമകളില്‍ താരങ്ങള്‍ അതേ രൂപതതില്‍ വന്ന് അഭിനയിക്കുന്നതിനേക്കാള്‍ ഏറെ വ്യത്യസ്തമായിരിയ്ക്കും അവരുടെ മേയ്ക്ക് ഓവര്‍ വേഷങ്ങള്‍. ഒരു പക്ഷേ നടന്റെ/നടിയുടെ എല്ലാ മാനറിസങ്ങളും മാറ്റിവച്ചുകൊണ്ടുള്ള അത്തരം വേഷങ്ങള്‍ അവര്‍ക്ക് വലിയ സ്വീകര്്യതയും നല്‍കും.
ലോക സിനിമകളില്‍ ഇത്തരം മേയ്ക്ക ഓവറുകള്‍ ഒരുപാട് പറയാനുണ്ടാകും. നമ്മുടെ ഇന്ത്യന്‍ സിനിമയും ഇക്കാര്യത്തില്‍ അത്ര മോശം ഒന്നും അല്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് ത്യാഗം സഹിയ്ക്കാനും തയ്യാറായിട്ടുളള നടീനടന്‍മാരുടെ നമ്മുടെ സിനിമയിലും ഉണ്ട്. അങ്ങനെ കിടിലന്‍ മേയ്ക്ക് ഓവറുകളുമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട ചില താരങ്ങളെ കാണാം....

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തില്‍ കങ്കണ റാണട്ട് ഇരട്ട വേഷത്തിലാണ്. ഉന്തിയ പല്ലും, ബോബ് കട്ടും എല്ലാം കൂടി കങ്കണ തകര്‍ത്തു.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
പാ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനെത്തിയത് എങ്ങനെയെന്ന് ഓര്‍ക്കുന്നില്ലേ... ആര്‍ക്കും തിരിച്ചറിയാന്‍ പോലും പറ്റാത്ത തരത്തിലുളള മേയ്ക്ക് ഓവര്‍ ആയിരുന്നു അത്.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
മേയ്ക്ക് ഓവറിന്റെ കാര്യത്തില്‍ ആരേയും ഞെട്ടിക്കുന്ന ആളാണ് ഉലഹ നായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസന്റെ ഏറ്റവും മികച്ച മേയ്ക്ക ഓവര്‍ ആയിരുന്നു അവ്വൈ ഷണ്‍മുഖി. ഹിന്ദിയില്‍ ചാച്ചി 420. ദശാവതാരം മറ്റൊരു ഉദാഹരണം.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍ അപൂര്‍വ്വമാണ്. സുന്ദരമായതന്റെ കാര്‍കൂന്തല്‍ മുറിച്ചുമാറ്റാന്‍ വരെ ഒരു സത്രീ തയ്യാറായാലോ. ബര്‍ഫിയിലെ പ്രിയങ്ക ചോപ്രയെ ഓര്‍ക്കൂ.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
അത്രവലുതൊന്നും അല്ലെങ്കിലും ഹൃത്വിക് റോഷനും മേയ്ക്ക് ഓവര്‍ റോളില്‍ എത്തിയിട്ടുണ്ട്. കോയി മില്‍ ഗയാ

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
പ്രായത്തെ മേയ്ക്ക് അപ്പ് കൊണ്ട് മാത്രം മറയ്ക്കാനാവില്ല. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ ബര്‍ഫിയില്‍ ചെയ്ത ഈ റോള്‍ അല്‍പം വ്്യത്യസ്തമാണ്.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
കഥാപാത്രങ്ങള്‍ക്ക് വേണ്ടി ത്യാഗം സഹിയ്ക്കാന്‍ ഏറെ സന്നദ്ധനായ നടനാണ് ആമിര്‍ ഖാന്‍. ഗജിനിയ്ക്ക് വേണ്ടി ആമിര്‍ തന്റെ ാകാരം തന്നെ മാറ്റിക്കളഞ്ഞു.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
അച്ഛന്‍ മേയ്ക്ക് ഓവര്‍ റോളിലെത്തുമ്പോള്‍ മകനും എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ... ഗുഗു, രാവണ്‍ എന്നീ ചിത്രങ്ങളിലെ അഭിഷേക് ബച്ചന്റെ മേയ്ക്ക് ഓവര്‍ ഗംഭീരമാണ്.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന നടിയാണ് ഷബാന ആസ്മി. മക്ദീ എന്ന ചിത്രത്തില്‍ ഷബാനയുടെ മേയ്ക്ക് ഓവര്‍... അതിനെ കവച്ചുവയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊന്നുണ്ടാകില്ല.

ആരേയും ഞെട്ടിയ്ക്കുന്ന ചില മേയ്ക്ക് ഓവറുകള്‍
മേയ്ക്ക് ഓവറുകള്‍ക്ക് അത്രമാത്രം പ്രസിദ്ധനൊന്നും അല്ല സെയ്ഫ് അലി ഖാന്‍. എന്നാല്‍ ലംഗ്ദാ ത്യാഗി... അത് മറക്കാനാവില്ല.

Click it and Unblock the Notifications