»   » അടിയും പിടിയും പൊലീസ് കേസും... പ്രണയ പരാജയത്തിനൊടുവില്‍ വേദന സഹിച്ച 10 നടിമാര്‍!

അടിയും പിടിയും പൊലീസ് കേസും... പ്രണയ പരാജയത്തിനൊടുവില്‍ വേദന സഹിച്ച 10 നടിമാര്‍!

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളുടെ വിവാഹ മോചന വാര്‍ത്തകള്‍ എന്നും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. അതില്‍ തന്നെ തല്ലിപ്പിരിഞ്ഞതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മധുരമായി പ്രണയിച്ച്, ജീവിതത്തോട് അടുക്കുമ്പോള്‍ തല്ലിപ്പിരിഞ്ഞ താരങ്ങളുണ്ട്. ആ എണ്ണത്തിന്റെ കണക്ക് അധികവും ബോളിവുഡിലാണ്.

അമ്മാവന്റെ മക്കള്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തു, നഗ്നയായിട്ടില്ല എന്ന് ഷക്കീല!

രണ്ട് ലോകസുന്ദരികള്‍ ഉള്‍പ്പടെ ബോളിവുഡിലെ ബോളിവുഡിലെ പത്ത് നായികമാരുടെ പ്രണയത്തിലെ - വിവാഹ ജീവിതത്തിലെ അടിപിടികളെ കുറിച്ചാണ് ഇനി പറയുന്നത്.. തുടര്‍ന്ന് വായിക്കൂ...

പ്രതീ സിന്റ

ഐപിഎല്ലല്‍ വച്ചാണ് പ്രീതി സിന്റയും നെസ് വാഡിയയും തമ്മില്‍ പ്രണയത്തിലാവുന്നത്. 2005 ലായിരുന്നു അത്. എന്നാല്‍ ഒരു പൊതുപരിപാടിയില്‍ വച്ച് നെസ് പരസ്യമായി പ്രീതിയുടെ കരണത്തടിച്ചതോടെ ആ ബന്ധം പിരിയുകയായിരുന്നു. സംഭവത്തില്‍ പ്രീതി സിന്റെ നെസ് വാഡിയയ്‌ക്കെതിരെ പീഡന കേസ് കൊടുക്കുക്കയും ചെയ്തു.

കരിഷ്മ കപൂര്‍

2003 ലാണ് കരിഷ്മ കപൂറിന്റെയും ബിസിനസ്സുകാരനായ സഞ്ജയ് കപൂറിന്റെയും വിവാഹം നടന്നത്. 2012 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് കരിഷ്മ സഞ്ജയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തു.

കങ്കണ

സമീപകാലത്ത് വാര്‍ത്തകളില്‍ ഏറെ ഇടം നേടിയ താരമാണ് കങ്കണ. കരിയറിന്റെ തുടക്കത്തില്‍ കങ്കണ ആദിത്യ പഞ്ചോളിയുമായി ലിവിങ് റിലേഷനിലായിരുന്നു. പിന്നീട് 2017 ല്‍ പഞ്ചോളിക്കെതിരെ പൊലീസ് കേസ് കൊടുക്കുകയുണ്ടായി. പഞ്ചോളി തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് ഒരു അഭിമുഖത്തില്‍ കങ്കണ പറഞ്ഞത്.

ഐശ്വര്യയും - സല്‍മാന്‍ ഖാനും

സല്‍മാന്‍ ഖാന്റെ പീഡനത്തെ തുടര്‍ന്നാണ് ഐശ്വര്യ ആ പ്രണയം ഉപേക്ഷിച്ചത്. ഐശ്വര്യയെ ഭീഷണിപ്പെടുത്തുന്നു എന്നും, വീട്ടില്‍ അതിക്രമിച്ചു കയറി എന്നും പറഞ്ഞ് താരത്തിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നനു.

സീനത്ത് അമന്‍

രണ്ട് ദാമ്പത്യത്തിലും പീഡന നേരിട്ട ബോളിവുഡ് താരണാണ് സീനത്ത് അമന്‍. ആദ്യ ഭര്‍ത്താവ് സഞ്ജയ് ഖാന്റെ പീഡനം സഹിക്ക വയ്യാതെയാണ് സീനത്ത് വിവാഹം മോചനം നേടിയത്. എന്നാല്‍ രണ്ടാം ഭര്‍ത്താവ് മസര്‍ ഖാനില്‍ നിന്നും പീഡനം സഹിക്കേണ്ടി വന്നു.

ശ്വേത തിവാരി

1988 ലാണ് ടിവി താരം ശ്വേത തിവാരിയും രാജ ചൗധരിയും തമ്മിലുള്ള വിവാഹം നടന്നത്. മദ്യപിച്ച് വന്ന് രാജ തന്നെ ഉപദ്രവിയ്ക്കുന്നു എന്ന് പറഞ്ഞ് പല തവണ ശ്വേത പൊലീസ് സേറ്റഷനില്‍ കയറിയിട്ടുണ്ട്. 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

ഡിംപി ഗാംഗുലി

2009 ലാണ് ഡിംപി ഗാംഗുലിയും രാഹുല്‍ മഹാജനും വിവാഹിതരായത്. നാല് മാസം പോലും ആ ദാമ്പത്യം നീണ്ടു പോയില്ല. രാഹുല്‍ മദ്യപിച്ച് വന്ന് പീഡിപ്പിയ്ക്കുന്നു എന്ന് പറഞ്ഞ് ഡിംപി പരാതി നല്‍കി. 2010 ല്‍ ഇരുവരും മ്യൂച്ചല്‍ ഡൈവോഴ്‌സ് ഫയല്‍ ചെയ്തു.2015 ല്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞു.

യുക്ത മുഖി

മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ യുക്ത മുഖിയും ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ്. നാഗ്പൂര്‍ ബേസ്ഡ് ബിസിനസുകാരനായ പ്രിന്‍സ് തുളിയെയാണ് യുക്ത വിവാഹം ചെയ്തത്. 2008 ല്‍ വിവാഹിതയായ യുക്ത മുഖി 2013 ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീധന കേസ് ഫയല്‍ ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കുന്നു എന്നും പരാതിയില്‍ പറയുന്നു. 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

രതി അഗ്നിഹോത്രി

മുപ്പത് വര്‍ഷത്തെ ദാമ്പത്ത്യ ജീവിതത്തിന് ശേഷം രതി അഗ്നിഹോത്രിയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു. ഗാര്‍ഹിക പീഡനമാണ് കേസ്. ആര്‍കിടെക്ടായ അനില്‍ വീരവാണി ടോര്‍ച്ചര്‍ ചെയ്യുന്നു എന്നാണ് പപാതി.

ദീപ്ശിഖ നാഗ്പാല്‍

ഭര്‍ത്താവ് ശരീരികമായി പീഡിപ്പിയ്ക്കുന്നു എന്ന് പറഞ്ഞാണ് ബോളിവുഡ് താരം ദീപ്ശിഖ ഡൈവേഴ്‌സ് കേസ് നല്‍കിയത്. 2012 ലാണ് ദീപയും കൈശവ് അറോറയും തമ്മിലുള്ള വിവാഹം നടന്നത്. 2016 ല്‍ വേര്‍പിരിയുകയും ചെയ്തു.

English summary
10 Bollywood Actress Who Were Physically & Mentally Abused By Ex-Partners!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam