ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍, കാണൂ
അടുത്തിടെ ഒരു ചാനല്‍ ഷോയില്‍ നടി ശരണ്യ പൊന്‍വണ്ണന്‍ പറയുകയുണ്ടായി, തനിക്ക് നല്ലൊരു കുടുംബിനി ആകാനായിരുന്നു ആഗ്രഹം എന്ന്. സിനിമയോ പ്രശസ്തിയോ ഒന്നുമില്ലാത്ത ഒരു കുടുംബിനി. ശരണ്യയ്ക്ക് അതിന് കഴിയുകയും ചെയ്യും.
സിനിമല്ലാതെ മറ്റ് മേഖലകളില്‍ കഴി തെളിയിച്ച താരങ്ങള്‍ ഒത്തിരിയാണ് ഇന്റസ്ട്രിയില്‍. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഇവര്‍ ആരാകുമായിരുന്നു എന്നല്ല, സിനിമ ഉള്ളതുകൊണ്ട് നഷ്ടപ്പെട്ട മറ്റൊരു ഭാവി.തമിഴകത്ത് അങ്ങനെ ഒത്തിരി താരങ്ങളുണ്ട്. മറ്റ് മേഖലയില്‍ കഴളിവ് തെളിയിച്ച ചില പ്രമുഖ താരങ്ങളെ കാണാം. സിനിമയില്‍ എത്താന്‍ ആഗ്രഹിക്കാതെ എത്തപ്പെട്ട താരങ്ങള്‍

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
ഇതൊരു രഹസ്യമല്ല. അജിത്തിന് റൈസിങിനോടുള്ള താത്പര്യം തല ഫാന്‍സിന് അറിയാവുന്നത്. ഒരു പ്രൊഫഷനല്‍ റൈസര്‍ ആകാനായിരുന്നു അജിത്തിന്റെ ആഗ്രഹം. പക്ഷെ അന്നത്തെ സാമ്പത്തിക സാഹചര്യം നടനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇപ്പോഴതൊരു കഴിഞ്ഞ കാലം എന്നാണ് അജിത്ത് പറയുന്നത്.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
ഒരു തുണിക്കട ബിസ്‌നസ് തുടങ്ങാനായിരുന്നു സൂര്യയുടെ ആഗ്രഹം. അങ്ങനെ ഒന്ന് തുടങ്ങി ആറ് മാസം തുറന്നിട്ടു. എന്നാല്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. സിനിമയില്‍ വരാന്‍ സൂര്യ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥകാരണം എത്തിയതാണത്രെ.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
ഒരു ക്രിക്കറ്റര്‍ ആകാനായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. ടിഎന്‍സിഎ ലീഗ്‌സ് ഗെയിമില്‍ കാലിന് പരിക്കേറ്റതോടെ ഒരു ക്രിക്കറ്ററാകണം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ സിനിമയിലെത്തിയ വിഷ്ണു ഇന്ന് മുന്‍നിരയിലേക്ക് ഉയരുകയാണ്.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
ക്രിമിനല്‍ സൈക്കോളജിയെ കുറിച്ചു പഠിക്കാനും ആ നിലയില്‍ ഗവേഷണം നടത്താനുമൊക്കെയായിരുന്നു തൃഷയുടെ ആഗ്രഹം. എന്നാല്‍ മോഡലിങ്ങില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്ക് വരാന്‍ തൃഷ നിര്‍ബദ്ധിതയാകുകയായിരുന്നു.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
സോഷ്യല്‍ സേവനങ്ങളില്‍ താത്പരനായ മാധവന് ആര്‍മിയില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ ആറ് മാസത്തെ പ്രായം കൂടിപ്പോയതുകൊണ്ടാണ് മാധവന് സെലക്ഷന്‍ കിട്ടാതെ പോയത്.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
അച്ഛനെ പോലെ ഒരു പൊലീസ് ഓഫീസറാകാനായിരുന്നു ശിവകാര്‍ത്തികേയന്റെ ആഗ്രഹം. എന്നാല്‍ തുടര്‍ പഠനത്തിന് പണം സ്വരൂപിയ്ക്കാന്‍ ടി വി റിയാലിറ്റി ഷോയില്‍ എത്തിയ ശിവകാര്‍ത്തികേയന്‍ ശ്രദ്ധിക്കപ്പെട്ടു. ആ വഴി സിനിമ വന്നുവിളിച്ചപ്പോള്‍ സ്വപ്‌നത്തിന്റെ വഴി മാറുകയായിരുന്നു. ഇപ്പോഴും പൊലീസ് ആകണം എന്ന ആഗ്രഹം ശിവയില്‍ ഉണ്ട്.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
കുടുംബ പശ്ചാത്തലം കൊണ്ടും മറ്റും ഒരു മ്യുസിഷന്‍ ആകണം എന്നായിരുന്നു ജയ് യുടെ ആഗ്രഹം. കീബോര്‍ഡില്‍ തിരിച്ചി കോളേജില്‍ നിന്നും ലണ്ടനില്‍ നിന്നും ബിരുദം നേടി. എന്നെങ്കിലും ഒരു നല്ല മ്യൂസിഷന്‍ ആകാന്‍ കഴിയുമെന്ന് തന്നെയാണ് ജയ് യുടെ പ്രതീക്ഷ

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
തനിയ്‌ക്കൊരു യോഗ ടീച്ചര്‍ ആകാനാണ് ആഗ്രഹമെന്ന് അനുഷ്‌ക പറയാറുണ്ട്. അതായിരുന്നു നടിയുടെ പാഷനും.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
ബ്രൂസിലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അര്‍ജ്ജുന് ഒരു കരാട്ടക്കാരനാകാനായിരുന്നു ആഗ്രഹം. 16 ആം വയസ്സില്‍ കരാട്ടെ പഠിക്കാന്‍ തുടങ്ങിയ അര്‍ജ്ജുന്‍ ബ്ലാക്ക് ബെല്‍ട്ടാണ്. ഇപ്പോഴും നടന്റെ ആദ്യ പ്രണയം കരാട്ടയോടു തന്നെ.

ആഗ്രഹിച്ചത് സിനിമയല്ല, എത്തപ്പെട്ടത് സിനിമയില്‍
കായിക ഇനങ്ങളോടായിരുന്നു നമിതയ്ക്ക് പ്രിയം. ചെറിയ കുട്ടികള്‍ക്ക് സ്വിമ്മിങ് ക്ലാസും ആദ്യകാലങ്ങളില്‍ നടി എുത്തുകൊടുത്തിരുന്നു. നടിയായില്ലെങ്കില്‍ താനൊരു സ്വിമ്മര്‍ ആകുമായിരുന്നു എന്ന് നമിത പറയാറുണ്ട്.


Click it and Unblock the Notifications











