»   » മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂട്ടി കടുകട്ടി സ്വഭാവമുള്ള ആളാണെന്നാണ് പറയുന്നത്. ചില കഥാപാത്രങ്ങളിലും അത്തരം കടുംപിടിത്തം കണ്ടിട്ടുണ്ട്. എന്നാല്‍ മുന്‍കോപക്കാരനും ഗൗരവക്കാരനുമായ കഥാപാത്രമായി മാത്രമല്ല, സ്‌നേഹനിധിയായ വല്യേട്ടനെയും മകനെയുമൊക്കെ പ്രേക്ഷകര്‍ മമ്മൂട്ടിയില്‍ കണ്ടിട്ടുണ്ട്. ഇന്നിവിടെ മമ്മൂട്ടി അവതരിപ്പിച്ച ചില ഹാസ്യ കഥാപാത്രങ്ങളെ കുറിച്ചാണ് പറയുന്നത്.

തനിക്ക് ഹാസ്യം വഴങ്ങില്ല എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ കോട്ടയം കുഞ്ഞച്ചനായി അവതരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് രാജമാണിക്യനായും പ്രാഞ്ചിയേട്ടനായുമൊക്കെ എത്തി. ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലും ഹാസ്യം കലര്‍ന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി ചിരിപ്പിച്ച ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം,

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

കേരളത്തില്‍ തരംഗമായ കഥാപാത്രമാണ് 2005 ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചിത്രത്തിലെ ബെല്ലാരി രാജ. തിരുവനന്തപുരം ഭാഷയ്ക്ക് ഒരു ഐഡന്റിറ്റി നോടിക്കൊടുത്ത ചിത്രമാണ് രാജമാണിക്യം. മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടാണ് പ്രാഞ്ചിയേട്ടന്‍, അഥവാ അരിപ്രാഞ്ചി ഇന്നും മലയാളി മനസ്സില്‍ ചിരിയുണര്‍ത്തുന്ന മമ്മൂട്ടി കഥാപാത്രമായി നിലകൊള്ളുന്നത്. ഈ ചിത്രത്തില്‍ തൃശ്ശൂര്‍ ഭാഷയുമായിട്ടാണ് മമ്മൂട്ടി എത്തിയത്. പുണ്യാളനോട് സംസാരിയ്ക്കുന്ന രംഗങ്ങളൊക്കെ വളരെ രസകരമാണ്.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശങ്കര്‍ ദാസ് എന്ന കഥാപാത്രത്തെ ആദ്യം ഒരു കോമാളിയായിട്ടാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. പണത്തിന്റെ ഹുങ്കില്‍ ചെയ്തു കൂട്ടുന്ന കോമാളിത്തരങ്ങള്‍. പക്ഷെ അത് പലപ്പോഴും പ്രേക്ഷരെ ചിരിപ്പിച്ചു. ശ്രീനിവാസന്റെ കോമ്പിനേഷന്‍ കൂടെ ആയതോടെ ശങ്കര്‍ ദാസ് അനശ്വര കഥാപാത്രമായി മാറി

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

മമ്മൂട്ടിയുടെ ഇമേജുകള്‍ പൊട്ടിച്ചെറിഞ്ഞ കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തിയത് ഈ ചിത്രത്തിലാണെന്ന് പറയാം. കുടിയനായി മമ്മൂട്ടി എത്തിയ ആ രംഗവും, മോളിക്കുട്ടിയുടെ പെണ്ണുകാണല്‍ രംഗവുമൊക്കെ ഇപ്പോഴും ഓര്‍ത്തു ചിരിയ്ക്കും മലയാളി പ്രേക്ഷകര്‍.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

ഇന്നും ടെലിവിഷനില്‍ വന്നാല്‍ ഈ സിനിമ നമ്മള്‍ കണ്ടിരിയ്ക്കും. നായകന്‍ ഹാസ്യതാരവുമായകുന്ന കാലത്ത് മമ്മൂട്ടിയുടെ തുടക്കം ഈ ചിത്രത്തിലൂടെയായിരുന്നു. പൊലീസ് ജോലി ഭയക്കുന്ന പൊലീസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

മനു അങ്കിള്‍ എന്ന ചിത്രത്തില്‍ ഒട്ടും ഓവറാക്കാതെയുള്ള ഡീസന്റ് ഹാസ്യ നായക വേഷത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

1990 ല്‍ പുറത്തിറങ്ങിയ കുട്ടേട്ടന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഹാസ്യ കഥാപാത്രവും ശ്രദ്ധ നേടി

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശ്രീധരന്‍ എന്ന കഥാപാത്രം മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ചേരില്ല എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ ചിന്തിച്ചുപോവും. വളരെ സാധാരണക്കരനായ ഒരു കഥാപാത്രം മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

ആദ്യാവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ച മറ്റൊരു മമ്മൂട്ടി ചിത്രം. രാജന്‍ പി ദേവിനും ലാലിനും ഒപ്പമുള്ള ഹാസ്യ രംഗങ്ങളില്‍ മമ്മൂട്ടി ശരിയ്ക്കും കൈയ്യടി നേടി.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

ഒരര്‍ത്ഥത്തില്‍ ഇത് മമ്മൂട്ടിയുടെ സെല്‍ഫ്‌ട്രോളായി കാണാം. മമ്മൂട്ടിയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നതിനെ പലരും വിമര്‍ശിച്ചിരുന്നു. അത് തന്നെ കൈയ്യിലെടുത്ത് മമ്മൂട്ടി വിലസിയ ചിത്രം. ഗുലാന്‍ എന്ന കഥാപാത്രമായി മാറിയപ്പോള്‍ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനും മാറ്റം വന്നു.

മമ്മൂട്ടി മുന്‍ കോപിയും ഗൗരവക്കാരനുമല്ല, ഇതാ മമ്മൂട്ടി ചിരിപ്പിച്ച ചിത്രങ്ങള്‍

പോക്കിരി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇംഗ്ലീഷാണ് പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടിയെ പോലെ ഇംഗ്ലീഷ് പരിജ്ഞാനം ഉലഌമറ്റൊരു നടനുണ്ടാവില്ല. എന്നിട്ടും പോക്കിരി രാജയില്‍ 'യു ടോക്ക് ഡോട്ട് വാള്‍ക്ക്' (നീ പറഞ്ഞത് നടക്കില്ല) പോലുള്ള പ്രയോഗങ്ങള്‍ ശരിയ്ക്കും തിയേറ്റര്‍ ഇളക്കി മറിച്ചു.

English summary
10 Films Which Prove That Mammootty Can Handle Comedy Effortlessly!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam