twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകനെ തകര്‍ക്കാന്‍ ആരുമില്ലേ? മള്‍ട്ടിപ്ലെക്‌സിലെ 10 ഹിറ്റ് മൂവി ഇതാണ്! നിവിന്‍ പോളി കലക്കി!!

    |

    Recommended Video

    മള്‍ട്ടിപ്ലെക്‌സിലെ 10 ഹിറ്റ് മൂവികൾ ഇതാണ്! | filmibeat Malayalam

    റിലീസിനെത്തുന്ന സിനിമകള്‍ തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയാലും ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കാതെ പോവും. അത്തരത്തില്‍ ഒത്തിരി സിനിമകളുണ്ട്. കേരള ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കുന്ന സിനിമകളില്‍ പലതും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര പ്രകടനമായിരിക്കും കാഴ്ച വെക്കുന്നത്. ഈ വര്‍ഷം ഒരുപാട് സിനിമകള്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കിയിരുന്നു.

    സെപ്റ്റംബറില്‍ റിലീസിനെത്തിയ വരത്തന്‍, തീവണ്ടി എന്നീ സിനിമകളാണ് ഇപ്പോള്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിടയിലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ പത്തോളം ചിത്രങ്ങളാണ് ഗംഭീര പ്രകടനം നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനാണ് കോടികള്‍ വാരിക്കൂട്ടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇത്തരം റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

    പുലിമുരുകന്‍

    പുലിമുരുകന്‍

    നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരുന്നു പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറുന്ന സിനിമ എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രമായിരുന്നു മലയാളത്തില്‍ നിന്ന് പുറത്ത് വന്ന ബിഗ് ബജറ്റ് ചിത്രം. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മലയാളത്തില്‍ മറ്റൊരു സിനിമ പിറന്നിട്ടില്ലെന്നുള്ളതാണ് വസ്തുത. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയും പുലിമുരുകനാണ്. 4.30 കോടിയായിരുന്നു ഇവിടുത്തെ ഫൈനല്‍ കളക്ഷന്‍.

    ജേക്കബിന്റെ സ്വര്‍ഗരാജ്യം

    ജേക്കബിന്റെ സ്വര്‍ഗരാജ്യം

    2016 ല്‍ തന്നെ റിലീസിനെത്തിയ സിനിമയായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, അയ്മ സെബാസ്റ്റ്യന്‍, സായി കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ ചിത്രം പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. കേരള ബോക്‌സോഫീസില്‍ തരംഗമായിരുന്ന സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീരമാക്കിയിരുന്നു. 2.94 കോടിയോളമായിരുന്നു സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ച കളക്ഷന്‍.

     ബാംഗ്ലൂര്‍ ഡേയ്‌സ്

    ബാംഗ്ലൂര്‍ ഡേയ്‌സ്

    അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസിം, പാര്‍വ്വതി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബാംഗ്ലൂരിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രം കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.87 കോടിയായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് സ്വന്തമാക്കിയിരുന്നത്.

    പ്രേമം

    പ്രേമം

    നിവിന്‍ പോളിയുടെ കരിയറിലെ ഹിറ്റ് സിനിമയായിരുന്നു പ്രേമം. 2015 ല്‍ റിലീസിനെത്തിയ ചിത്രം അല്‍ഫോണ്‍സ് പുത്രനായിരുന്നു സംവിധാനം ചെയ്തിരുന്നത്. യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിംഗ് സൃഷ്ടിച്ച സിനിമ കേരളത്തിന് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്തും ശ്രദ്ധേയമായിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും പ്രേമം സൂപ്പര്‍ ഹിറ്റായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 2.75 കോടിയായിരുന്നു സിനിമ നേടിയത്.

    കട്ടപ്പനയിലെ ഋത്വിക് റോഷന്‍

    കട്ടപ്പനയിലെ ഋത്വിക് റോഷന്‍

    അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ സിനിമയായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു നായകന്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രയാഗ മാര്‍ട്ടിന്‍, സിദ്ദിഖ് തുടങ്ങിയ താരങ്ങള്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ വലിയൊരു ഓളം സൃഷ്ടിച്ചിരുന്നു. കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.70 കോടിയായിരുന്നു സ്വന്തമാക്കിയത്.

     അമര്‍ അക്ബര്‍ അന്തോണി

    അമര്‍ അക്ബര്‍ അന്തോണി

    ഒരേ കൂട്ടുകെട്ടിലെത്തിയ മറ്റൊരു ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനു തിരക്കഥ ഒരുക്കിയ പ്പോള്‍ നാദിര്‍ഷ തന്നെയായിരുന്നു സംവിധാനം. 2015 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു നായകന്മാര്‍. കോമഡി തന്നെയായിരുന്നു സിനിമയിലുണ്ടായിരുന്നതും. കട്ടപ്പനയിലെ ഋത്വിക് റോഷനെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.70 കോടിയായിരുന്നു അമര്‍ അക്ബര്‍ അന്തോണി സ്വന്തമാക്കിയത്.

    2 കണ്‍ട്രീസ്

    2 കണ്‍ട്രീസ്

    ദിലീപ്, മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ടിലെത്തിയ മറ്റൊരു ഹിറ്റ് സിനിമയായിരുന്നു 2 കണ്‍ട്രീസ്. ഷാഫി സംവിധാനം ചെയ്ത ചിത്രം 2015 ലായിരുന്നു റിലീസ് ചെയ്തത്. ഇഷ തല്‍വാര്‍, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, അജു വര്‍ഗീസ്, തുടങ്ങി വമ്പന്‍താരനിര അണിനിരന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.58 കോടി രൂപയായിരുന്നു ചിത്രം സ്വന്തമാക്കിയത്.

    ദൃശ്യം

    ദൃശ്യം

    മോഹന്‍ലാലിന്റെ മറ്റൊരു ഹിറ്റ് സിനിമയായിരുന്നു ദൃശ്യം. 2015 ല്‍ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രം അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. കുടുംബ പശ്ചാതലത്തിലൊരുക്കിയ ദൃശ്യത്തിന് വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ തരംഗമായി മാറിയ ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.44 കോടി സ്വന്തമാക്കിയാണ് അവിടുത്തെ പ്രദര്‍ശനം അവസാനിപ്പിച്ചത്.

    എന്ന് നിന്റെ മൊയ്തീന്‍

    എന്ന് നിന്റെ മൊയ്തീന്‍

    മുക്കത്തെ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥയുമായെത്തിയ എന്ന് നിന്റെ മൊയ്തീന്‍ പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു. പൃഥ്വിരാജും പാര്‍വ്വതിയും തകര്‍ത്തഭിനയിച്ച ചിത്രം ആര്‍ എസ് വിമല്‍ ആയിരുന്നു സംവിധാനം ചെയ്തത്. 2016 ല്‍ റിലീസിനെത്തിയ സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2.35 കോടിയിലായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും എന്ന് നിന്റെ മൊയ്തീന്‍ ഫൈനല്‍ കളക്ഷന്‍ നേടിയത്.

    എസ്ര

    എസ്ര

    ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ പൃഥ്വിരാജിന്റെ സിനിമയായിരുന്നു എസ്ര. ജയ് കെ സംവിധാനം ചെയ്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി പ്രിയ ആനന്ദ് ആയിരുന്നു നായിക. 2017 ല്‍ റിലീസിനെത്തിയ സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.22 കോടിയായിരുന്നു നേടിയത്.

    English summary
    10 hit movie in Kochin Multiplexes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X