»   » ഭാവനയുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 10 സിനിമകള്‍, എന്തുകൊണ്ടാണെന്നറിയാമോ ?

ഭാവനയുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 10 സിനിമകള്‍, എന്തുകൊണ്ടാണെന്നറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാരെ സംബന്ധിച്ച് സിനിമാ മേഖലയില്‍ അധികനാള്‍ നിലനില്‍പുണ്ടാവില്ല. പുതിയൊരു നായിക വരുന്നത് വരെയാണ് മറ്റൊരു നായികയുടെ താരമൂല്യം. പഠനത്തിന് ശേഷവും വിവാഹത്തിന് മുന്‍പുമുള്ള ചെറിയൊരു കാലയളവാണ് നായികമാര്‍ സിനിമയില്‍ നിലനില്‍ക്കുന്നത്. അതും താണ്ടി നില്‍ക്കണമെങ്കില്‍ കഴിവും ഭാഗ്യവും വേണം.

തനിക്ക് വന്ന വേഷം പൃഥ്വിയ്ക്ക് വിട്ടുകൊടുത്തു, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അവസരം ഉപേക്ഷിച്ച നരേന്‍!

അക്കാര്യത്തില്‍ നടി ഭാവന മുന്‍നിരയിലാണ്. പതിനഞ്ച് വര്‍ഷത്തോളമായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഭാവന, മലയാളത്തിന് പുറമെ തമിഴ് -തെലുങ്ക് - കന്നട ചിത്രങ്ങളിലും വിജയം നേടി. ഭാവനയുടെ സിനിമാ ജീവിതത്തിലെ പത്ത് പ്രധാനപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും നോക്കാം..

നമ്മള്‍

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ 2002 ലാണ് ഭാവന സിനിമാ ലോകത്ത് എത്തുന്നത്. കരിവാരിത്തേച്ചൊരു രൂപവുമായി മലയാള സിനിമയിലെത്തിയ നടി പിന്നീട് മലയാള സിനിമയുടെ ശരിയ്ക്കുള്ള പരിമളമായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു

സിഐഡി മൂസ

ഭാവന ആദ്യമായി ഒരു മുഴുനീള നായിക വേഷം ചെയ്യുന്നത് സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലാണ്. നമ്മളിന് ശേഷം ക്രോണിക് ബാച്ചിലര്‍, തിളക്കം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തുവെങ്കിലും നായികയായിരുന്നില്ല. ജനപ്രിയ നായകനൊപ്പം ഭാവന ശ്രദ്ധിക്കപ്പെട്ടത് സിഐഡി മൂസയ്ക്ക് ശേഷമാണ്.

ദൈവനാമത്തില്‍

സിഐഡി മൂസയ്ക്ക് ശേഷം ഭാവന മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. സെക്കന്റ് ഹീറോയിനായിം ഹീറോയിനായും അതിഥിതാരമായും ഭാവന തന്റെ നിലയുറപ്പിച്ചു. വെറും കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ മാത്രമഭിനയിക്കാതെ കലാമൂല്യമുള്ള ചിത്രങ്ങളും നടി തിരഞ്ഞെടുത്തു. അക്കൂട്ടത്തില്‍ ഒന്നാണ് ദൈവനാമത്തില്‍. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ ഭാവനയെ തേടിയെത്തി

ചാന്ത്‌പൊട്ട്

ഒത്തിരി ചിത്രങ്ങളില്‍ ഭാവന സെക്കന്റ് ഹീറോയിനായി എത്തിയിട്ടുണ്ട്. സ്വപ്‌നക്കൂടും, അമൃതം, ചതിക്കാത്ത ചന്തു തുടങ്ങിയ അത്തരം ചിത്രങ്ങളില്‍ ഏറ്റവും ജനപ്രിയമായ വേഷം ചാന്ത് പൊട്ട് എന്ന ചിത്രത്തിലെ റോസിയാണ്. പുതിയൊരു ഭാവത്തിലാണ് റോസിയെ ഭാവന അവതരിപ്പിച്ചത്.

നരേന്‍

കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിക്കാനുള്ള അവസരം ഭാവനയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നരേന്‍, ജയസൂര്യ, ജിഷ്ണു തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിച്ച ഭാവന ആദ്യമായി മോഹന്‍ലാലിന്റെ നായികയായെത്തിയത് നരേന്‍ എന്ന ചിത്രത്തിലാണ്

ചിത്തിരം പേസുതെടി

ഭാവനയുടെ ആദ്യ തമിഴ് ചിത്രമാണ് ചിത്തിരം പേസുതെടി. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നരേനാണ് നായകനായി എത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഭാവന നേടി

ദീപാവലി

തമിഴില്‍ ഭാവനയ്ക്ക് വലിയൊരു സ്വീകരണം ലഭിച്ചത് ദീപാവലി എന്ന ചിത്രത്തിന് ശേഷമാണ്. എഴില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയം രവിയാണ് നായകനായി എത്തിയത്. തുടര്‍ന്ന് മാധവന്‍, അജിത്ത് തുടങ്ങിയ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളും ഭാവനയെ തേടിയെത്തിയത് ഈ സിനിമയ്ക്ക് ശേഷമാണ്.

ചോട്ടാ മുംബൈ

ഭാവന വീണ്ടും മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ചിത്രമാണ് ചോട്ടാ മുംബൈ ലാലിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് മാത്രമല്ല, ചോട്ടാ മുംബൈ ഭാവനയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാവുന്നത്. ചിത്രത്തിലെ ലത എന്ന കഥാപാത്രത്തിന്റെ കരുത്താണ്

മേരിക്കുണ്ടൊരു കുഞ്ഞാട്

ഭാവം കൊണ്ടും രൂപം കൊണ്ടും മാറി മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനയുടെ ഗംഭീര വിജയ ചിത്രമാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ മേരിയായി ഭാവനയും മേരിയുടെ കുഞ്ഞാടായി ദിലീപും എത്തുന്നു.

ഒഴിമുറി

ഭാവന തന്റെ കരിയറില്‍ ചെയ്ത മറ്റൊരു കലാമൂല്യമുള്ള ചിത്രമാണ് ഒഴിമുറി. മധുപാലാണ് ചിത്രം സംവിധാനം ചെയ്തത്. അഡ്വക്കറ്റ് ബാലാമണി എന്ന കഥാപാത്രമായി ഭാവന എത്തി.

English summary
10 important roles in Bhavana's film career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam