»   » എന്തു കൊണ്ട് താരങ്ങള്‍ക്ക് കൊച്ചിയോടിത്ര പ്രിയം

എന്തു കൊണ്ട് താരങ്ങള്‍ക്ക് കൊച്ചിയോടിത്ര പ്രിയം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/10-kochi-became-favorit-location-for-actors-2-aid0167.html">Next »</a></li></ul>
അടുത്തിടെയായി മലയാളത്തിലെ മിക്ക സിനിമാതാരങ്ങളും കൊച്ചിയില്‍ സെറ്റില്‍ഡ് ആവുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മോഹല്‍ലാല്‍, മമ്മൂട്ടി, ജയറാം, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ, ലാല്‍, തുടങ്ങിയവരെല്ലാം കൊച്ചിയിലേയ്ക്ക് ചേക്കേറിയവരാണ്. എന്തുകൊണ്ട് താരങ്ങള്‍ അറബി കടലിന്റെ റാണിയെ സ്‌നേഹിക്കുന്നുവെന്നതിന് ഉത്തരം പലതാണ്.

ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ കുഞ്ചാക്കോ ബോബന് സിനിമയെന്നതു പോലെ തന്നെ ബിസിനസ്സും പ്രധാനം തന്നെ. അഞ്ചു വര്‍ഷം മുന്‍പാണ് കുഞ്ചാക്കോ ബോബന്‍ കൊച്ചിയിലേയ്ക്ക് താമസം മാറ്റിയത്. കൊച്ചി തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് കുഞ്ചാക്കോ ബോബന്‍. സിനിമയുമായി ബന്ധമുള്ളവര്‍, പ്രത്യേകിച്ചും ടെക്‌നീഷ്യന്‍സ്, ആര്‍ട്ടിസ്റ്റ്, സംവിധായകര്‍ ഒക്കെ കൊച്ചിയിലാണ് സെറ്റില്‍ഡായിരിക്കുന്നത്. നഗരം ബിസിനസ്സിനും പറ്റിയയിടമാണ്- അടുത്തിടെ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് അഞ്ചു വര്‍ഷം മുന്‍പ് കൊച്ചിയിലേയ്ക്ക് മാറിയ ഇന്ദ്രജിത്തും ഷൂട്ടിങ് സൗകര്യമാണ് തന്നെ കൊച്ചിയിലേയ്ക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ഷൂട്ടിങ് ഷെഡ്യൂളുകളെ കുറിച്ച് ചിന്തിച്ചപ്പോള്‍ മിക്ക ദിവസങ്ങളിലും ഞാന്‍ കൊച്ചിയിലാണ് ചെലവഴിയ്ക്കുന്നതെന്ന് മനസ്സിലായി. അതാണ് കൊച്ചിയിലേയ്ക്ക് മാറാന്‍ എന്നെ പ്രേരിപ്പിച്ചത്-ഇന്ദ്രജിത്ത് പറയുന്നു. തമിഴ്‌നാടിന് ചെന്നൈ എന്ന പോലെ ആന്ദ്രയ്ക്ക് ഹൈദരാബാദ് എന്ന പോലെ കേരളത്തിന്റെ ഫിലിം സിറ്റിയായി മാറിയിരിക്കുകയാണ് കൊച്ചിയെന്ന് ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ സഹോദരന്‍ പൃഥ്വിരാജിനും ഇപ്പോള്‍ കടവന്ത്രയില്‍ അപ്പാര്‍ട്ട്‌മെന്റുണ്ട്.

അടുത്ത പേജില്‍
നടിമാര്‍ക്കും പ്രിയം കൊച്ചി തന്നെ

<ul id="pagination-digg"><li class="next"><a href="/features/10-kochi-became-favorit-location-for-actors-2-aid0167.html">Next »</a></li></ul>
English summary
All movie actors now wish to settle in Kochi. The reason is most of the shooting works are conducted in Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam